oceana

KCC ബ്രിസ്ബയിൻ (KCCB) നാലു ദിന ക്യാമ്പും ഓണാഘോഷവും നടത്തി

Anil Mattathikunnel  ,  2017-09-21 08:08:31pmm

ബ്രിസ്ബയിൻ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മ പുതുക്കാൻ തനി മലയാളി തനിമയിൽ ബ്രിസ്‌ബേനിലെ ക്നാനായക്കാർ ഓണം ആഘോഷിച്ചത് വേറിട്ടൊരു അനുഭവമായി. കാലം എത്ര മാറിയാലും സാഹചര്യങ്ങൾ എത്ര മെച്ചെപ്പെട്ടാലും വന്ന വഴി മറക്കാതെ വിശ്വാസത്തിൽ അടിയുറച്ചു ക്നാനായക്കാർ തനിമയിൽ ഒരുമയിൽ സഭയോട് ചേർന്ന് അടുത്ത തലമുറയെ വാർത്തെടുക്കണമെന്ന മഹത്തായ സന്ദേശം കെസിസിബി എന്ന ക്നാനായ കൂട്ടായ്മ വിളിച്ചോതുന്നു.  

കഴിഞ്ഞ 15 വെള്ളിയാഴ്ച്ച തുടങ്ങി ഞായറാഴ്ച പര്യവസാനിച്ച ക്യാംപ്‌ , ഒരു കൺവെൻഷന്റെ എല്ലാ വിധ അരങ്ങൊട് കൂടി നാലു ഗ്രൂപ്പ് കളായി തിരിച്ചു കായിക മത്സരങ്ങളും കലാ പ്രകടനങ്ങളും മാറ്റുരച്ചു . തികച്ചും അച്ചടക്കത്തോടെ ആവേശഭരിതമായി നടന്ന മത്സരങ്ങളിൽ മാർ തറയിൽ ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി. മാർ ചൂളപ്പറമ്പിൽ ഗ്രൂപ്പ് രണ്ടാം സ്ഥാനവും മാർ കുന്നശ്ശേരി ഗ്രൂപ്പ്, മാർ മാക്കിൽ ഗ്രൂപ്പ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. വെള്ളിയാഴ്ച ഗ്രുപ്പുകൾ തിരിച്ചു വിവിധ പരിപാടികൾ നടന്നു, ശനിയാഴ്ച ക്നാനായ തനിമയിൽ പുരാതന പാട്ടു മത്സരവും, നടവിളികൾ മത്സരങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ,ക്നാനായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും എന്ന സന്ദേശം നൽകി, അദ്ധാപകനായ ജെയിംസ് മന്നത്തുമാക്കിൽ ന്റെ നേതൃത്വത്തിൽ മാതാപിതാക്കളും കൗമാരമക്കളും എന്ന വിഷയത്തിൽ നടന്ന സിംപോസിയം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. KCYL ന്റെ ഫാഷൻ ഷോ യും , അനിത ജൈമോൻ നയിച്ച quizz ഉം ഏറെ പ്രശംസ പിടിച്ചുപറ്റി. ഞായറാഴ്ച തികച്ചും തനിമയിൽ പൊന്നോണത്തിന്റെ ദിവസമായിരുന്നു.

KCCB യുടെ മറ്റു അംഗങ്ങളെല്ലാം തന്നെ അന്നേദിവസം വന്നുചേർന്നു, കുഞ്ഞുമോന്റെയും ബീനയുടെയും നേതൃത്വത്തിൽ KCYL യുവതി യുവാക്കൾ പൂക്കളം ഇട്ടു, ഒൻപതരയോട് കൂടി തുടങ്ങിയ ഓണാഘോഷ പരിപാടികൾ അവസാനിച്ചപ്പോൾ ഏറെ രാത്രിയായി. നമ്മുടെ നാട്ടിലെ തനതായ ഓണക്കളികളും വടംവലിയും ചാക്കിലോട്ടവും നാരങ്ങാ സ്പൂൺ ഓട്ടം വോളിബാളും ത്രോബാളും എന്നുവേണ്ട എല്ലാ തരം നാടൻ മത്സരങ്ങളിലും എല്ലാവരും തന്നെ പങ്കെടുത്തപ്പോൾ ഗൃഹാതുരത്തിന്റെ ഓർമ്മകൾ അയവിറക്കി . രണ്ടു മണിയോട് കൂടി വിഭവസമൃദ്ധമായ ഓണസദ്യ. KCYL വളരെ ചിട്ടയായി എല്ലാ ഓണവിഭവങ്ങളും ഇലകളിൽ വിളംബിയതിനു ശേഷം വിരുന്നിനു വിളിച്ചത് വ്യത്യസ്‌തമായ അനുഭവമായി. ഓണസദ്യക്കു ശേഷം ചെണ്ടമേളത്തിന്റെ അകംബടിയോടെ മാവേലിയുടെ എഴുന്നള്ളത്തോടുകൂടി കലാപരിപാടികൾ അരങ്ങേറി.

KCYL അരങ്ങു നിയന്ത്രിച്ച കലാവിരുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന ചടുലമായ നൃത്തങ്ങളും Springfield ലെ പുരുഷന്മാരുടെ വ്യത്യസ്തമായ നൃത്തവും പുലികളിയും സംഗീത ഉപകരണങ്ങളുടെ മനോഹരമായ വായനകളും North Brisbanile സ്ത്രീകളുടെ ഫാഷൻഷോ, സ്ത്രീകളുടെ ഹാസ്യപരിപാടി, മനോഹര ഗാനങ്ങൾ KCYL Skit എന്നുവേണ്ട എല്ലാ പ്രകടനങ്ങളും മികച്ച നിലവാരം പുലർത്തി തിങ്കളാഴ്ച ഉച്ചയോട് കൂടി ക്യാംപ് പര്യവസാനിച്ചപ്പോൾ നാലുദിവസം കടന്നു പോയത് വിശ്വസിക്കാനാവാതെ അംഗങ്ങൾ പരസ്പരം പിരിഞ്ഞു. മനോഹരമായ ക്യാംപ് ന്റെ കോർഡിനേറ്റർ ആയ ജൈമോൻ മുരിയൻമ്യാലിൽ, കെസിസിബി കോർഡിനേറ്റർസ് ആയ ജെയിംസ് മന്നത്തുമാക്കിൽ,സിബി ജോൺ അഞ്ചുകുന്നത് ,സിജോ കുര്യൻ വഞ്ചിപ്പുരക്കൽ , ലിജോ ജോസഫ് കൊണ്ടാണ്ടംപടവിൽ, സൈജു സൈമൺ കാരത്തിനാട്ട് , ഷൈബി ഫിലിപ്പ് തറയിൽ, ബിന്ദു ബിനു താന്നിത്തടത്തിൽ ,മിനി രാജു വഞ്ചിപ്പുരക്കൽ എന്നിവരോടൊപ്പം KCYL ഡയറക്ടർ ത്രേസിയാമ്മ ജെയിംസ് മുണ്ടക്കൻ പറമ്പിൽ, KCYL ഭാരവാഹികളായ സിറിൽ മാത്യ വെട്ടിക്കാട്ട്,ജെറ്റ്‌സി ജെയിംസ് ,ട്രിഷ് ജൈമോൻ, ജൈസ് ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതുത്വം നൽകി

കോട്ടയം രൂപതയുടെ അൽമായ സംഘടനയായ ക്നാനായ കാത്തോലിക് കോൺഗ്രസിന്റെ ചുവടു പിടിച്ചു ഒന്നര വര്ഷം മുൻപ് രൂപം കൊണ്ട Knanaya Catholic Congress Brisbane (KCCB) തികച്ചും സഭാപരമായി വിശ്വാസത്തിൽ ഉറച്ചു നിന്നുള്ള പ്രവർത്തനങ്ങൾ ബ്രിസ്ബനിൽ നടത്തുന്നു. അതുപോലെ തന്നെ ക്നാനായ അൽമായ സംഘടനായ KCYL ഉം വളരെ ശ്ലാഘനീയമായ രീതിയിൽ തന്നെ ബ്രിസ്ബനിൽ പ്രവർത്തിക്കുന്നു.Latest

Copyrights@2016.