india

തൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം

Tiju Kannampally  ,  2017-09-21 06:04:58amm

 

തൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം 
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 17-ാമത് ബൈബിള്‍ കണ്‍വന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രഘോഷിക്കപ്പെടുന്ന ദൈവവചനത്തെ അനുസരിച്ച് ജീവിത വിശുദ്ധിയിലും സഹോദര സ്‌നേഹത്തിലും അടിയുറച്ച് ജീവിച്ച് കുറവുകളെ കണ്ടെത്തി മാനസാന്തരത്തിലൂടെ ദൈവത്തിന് ഇണങ്ങിയവരായി മാറുമ്പോഴാണ് വചനശുശ്രൂഷകള്‍ അനുഗ്രഹമായി മാറുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബ്രദര്‍ സന്തോഷ് കരിമത്തറ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തപ്പെട്ടു. 
കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്ന് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ബ്രദര്‍ സാബു ആറുതൊട്ടി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 4 മണിക്ക് സമാപിക്കും.  കണ്‍വന്‍ഷനോടനുബന്ധിച്ച് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.  24 ന് കണ്‍വന്‍ഷന്‍ സമാപിക്കും

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 17-ാമത് ബൈബിള്‍ കണ്‍വന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രഘോഷിക്കപ്പെടുന്ന ദൈവവചനത്തെ അനുസരിച്ച് ജീവിത വിശുദ്ധിയിലും സഹോദര സ്‌നേഹത്തിലും അടിയുറച്ച് ജീവിച്ച് കുറവുകളെ കണ്ടെത്തി മാനസാന്തരത്തിലൂടെ ദൈവത്തിന് ഇണങ്ങിയവരായി മാറുമ്പോഴാണ് വചനശുശ്രൂഷകള്‍ അനുഗ്രഹമായി മാറുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബ്രദര്‍ സന്തോഷ് കരിമത്തറ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തപ്പെട്ടു.



Latest

Copyrights@2016.