india

സേക്രഡ് ഹാര്‍ട്ട് പബ്ളിക്ക് സ്കൂള്‍ പതിനേഴാമത് സഹോദയ ബാസ്ക്കറ്റ്ബോള്‍ ടുര്‍ണമെന്‍റില്‍ ജേതാക്കള്‍

Clintis Thekumkattil  ,  2017-09-20 07:43:51amm

കോട്ടയം: പതിനേഴാമത് സഹോദയ ബാസ്ക്കറ്റ്ബോള്‍ ടുര്‍ണമെന്‍റില്‍ സേക്രഡ് ഹാര്‍ട്ട് പബ്ളിക്ക് സ്കൂള്‍ ജേതാക്കള്‍. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സേക്രഡ് ഹാര്‍ട്ട് പബ്ളിക്ക് സ്കൂള്‍ (38-23) ലൂര്‍ദ് പബ്ളിക്ക് സ്കൂളിനെ തോല്‍പിച്ച് കിരീടം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലൂര്‍ദ് സ്കൂള്‍ എ.കെ.എം പബ്ളിക്ക് സ്കുള്‍ ചങ്ങനാശേരിയെ തോല്‍പിച്ചു. സേക്രഡ് ഹാര്‍ട്ട് പബ്ളിക്ക് സ്കൂളില്‍ നടന്ന മത്സരത്തില്‍ മാര്‍ മാത്യു മൂലകാട്ട് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒ.എസ്.എച്ച് സുപ്പീരിയര്‍ ജനറല്‍ ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ അധ്യക്ഷതവഹിച്ചു.



Latest

Copyrights@2016.