india

സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനവും കമ്പ്യൂട്ടർ ലാബ് നവീകരണവും

Tiju Kannampally  ,  2017-09-19 06:10:12amm

സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനവും കമ്പ്യൂട്ടർ ലാബ് നവീകരണവും
പയ്യാവൂർ : പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രൊഫ. റിച്ചാർഡ് ഹേ എം. പി. യുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമിച്ച സ്മാർട്ട് ക്ലാസ്റൂമിന്റെയും പത്ത് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചു നടത്തപ്പെട്ട കമ്പ്യൂട്ടർ ലാബ് വിപുലീകരണത്തിന്റെയും ഉദ്ഘാടനം സ്‌കൂളിൽ നടന്നു. സ്‌കൂൾ മാനേജർ ഫാ. സജി പുത്തൻപുരയ്ക്കലിന്റെ അധ്യക്ഷതയിൽ പ്രൊഫ. റിച്ചാർഡ് ഹേ എം. പി. ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ. സി. റെജിമോൻ, ഹെഡ്മാസ്റ്റർ പി. എം. മാത്യു, പി ടി എ പ്രസിഡന്റ് സോജൻ തട്ടായത്ത്, സ്റ്റാഫ്‌ സെക്രട്ടറി മാത്യു മത്തായി എന്നിവർ പ്രസംഗിച്ചു. നാലര ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് ക്ലാസ്റൂം നിർമാണവും കമ്പ്യൂട്ടർ ലാബ് വിപുലീകരണവും പൂർത്തീകരിച്ചിരിക്കുന്നത്.

Latest

Copyrights@2016.