india

ഐക്യം 2017ന്റെ പ്രചരണാത്ഥം പതാക പ്രയാണവും ,ബൈക്ക് റാലിയും പ്രൗഡഗംഭീരം

Clintis Thekumkattil  ,  2017-09-17 11:32:42amm

രാജപുരം: ആഗോള ക്‌നാനായ യുവജന സംഗമം, ഐക്യം 2017ന്റെ പ്രചരണാത്ഥം പതാക പ്രയാണവും ,ബൈക്ക് റാലിയും പ്രൗഡഗംഭീരം. ആഗോള ക്‌നാനായ യുവജന സംഗമം, ഐക്യം 2017 സെപ്റ്റംബര്‍ 29,30 തിയതിയളില്‍ രാജപുരം ഹൊളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് നടക്കും. കോട്ടയം അതിരൂപതയുടെ നേത്യത്വത്തില്‍ മദ്ധ്യതിരുവിതാം കുറില്‍ നിന്ന് മലബാറിലേക്ക് 1943 ഫെബ്രുവരി 2,3,4 തിയതികളില്‍ നടന്ന സംഘടിത കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിര്‍ണായകഘട്ടം ആണ് ആഗോള ക്‌നാനായ യുവജന സംഗമം, ഐക്യം 2017ന്റെ പ്രചരണാത്ഥം പതാക പ്രയാണവും ,ബൈക്ക് റാലിയും കുടിയേറ്റ ജനതയുടേയും, കെ.സി.വൈ.എല്‍ യുവജനങ്ങളുടേയും നേത്യത്വത്തില്‍ ഒടയംചാല്‍ മുതല്‍ മാല്ലക്കല്ല് വരെ പ്രൗഡഗംഭീരമായി നടന്നു.

ഒടയംചാലില്‍ കെ.സി.വൈ.എല്‍ റിജയണല്‍ ചാപ്ലയിന്‍ ഫാ. ബിന്‍സ് ചേത്തലില്‍ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കേതൊട്ടി, ഫാ. ജോസ് മാമ്പുഴക്കര, ഫാ.ഫിലിപ്പ് ആനിമുട്ടില്‍, ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍, ഫാ.റെജി തണ്ടകശ്ശേരിയില്‍,ഫാ.ഷാജി മുകളേല്‍, ഫാ. ബെന്നി ചേരിയില്‍, ഫാ.ബൈജു എടാട്ട്, ഫാ. ജിന്‍സ് കണ്ടക്കാട്ട് കെ.സി.വൈ.എല്‍ റിജയണല്‍ സിസ്റ്റര്‍ അഡൈ്വസര്‍ സി. സജിത എസ്.ജെ.സി, കെ.സി.വൈ.എല്‍ റിജയണല്‍ പ്രസിഡന്റ് ജോബിന്‍ അബ്രാഹം ഇലക്കാട്ട്, കെ.സി.വൈ.എല്‍ രാജപുരം ഫൊറോന പ്രസിഡന്റ് ജോണ്‍ തോമസ് ഒരപ്പങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സന്ദേശം മാലക്കല്ലില്‍ കോട്ടയം അതിരൂപതസഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരിയില്‍ നല്‍കി. ചരിത്രപരവും സംസ്‌കാരികവുമായി സാര്‍വ്വത്രിക സഭക്കും കേരള സംസ്ഥാനത്തിനും, ക്‌നാനായക്കാരുടെ മലബാര്‍ കുടിയേറ്റം നല്‍കിയ ശ്രേഷ്ഠമായ സംഭാവനകളില്‍ നിന്നു ഊര്‍ജം ഉള്‍ക്കൊണ്ട് മാതൃകാപരമായ ജീവിതത്തിലൂടെ സാംസ്‌കാരീകവും ഭൗതീകവുമായ പുരോഗതി കൈവരിക്കുവാന്‍ ഐക്യം 2017 ഒരു തുടക്കമാവട്ടെ എന്ന് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ ആഹ്വാനം ചെയ്തു.

കുടിയേറ്റ പിതാക്കന്‍മാരുടെ വിയര്‍പ്പിന്റെ ഗന്ധമുളള പാതയിലൂടെ സന്ദേശയാത്ര നടത്തിയ യുവജനങ്ങളില്‍ മലബാറിന്റെ വികസനത്തിന്റെ കുതിപ്പ് ഭദ്രമാണെന്ന് ഫാ. ബിന്‍സ് ചേത്തലില്‍ പറഞ്ഞു. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടത്തപ്പെട്ട ജാഥയെ ചുള്ളിക്കരയിലും, രാജപുരത്തും, കള്ളാറിലും, മാലക്കല്ലിലും കുടിയേറ്റ ജനത വരവേറ്റു. 1800 യുവജനങ്ങള്‍ അണിനിരക്കുന്ന ഐക്യം 2017ലൂടെ പൂര്‍വ്വീകസ്മരണയും, വിശ്വാസ തീഷ്ണതയും, സന്ദേശമാക്കിയുളള ആധുനിക കാലഘട്ടത്തിന്റെ ശൈലിയിലുളള പരിപാടികള്‍ അരങ്ങേറും.

മലക്കല്ല് കെ.സി.വൈ.എല്‍. യുവജനങ്ങള്‍ ചുള്ളിക്കരയിലും, മാലക്കല്ല് ടൗണിലും ഒടയംചാലിലെ കെ.സി.വൈ.എല്‍. യുവജനങ്ങള്‍ ഒടയംചാലിലും നടത്തിയ ഫാളാഷ് മോബുകള്‍ സന്ദേശയാത്ര കുടുതല്‍ ആസ്വാദകരമാക്കി. രാജപുരം പയസ് ടെന്‍ത് കോളേജ് ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം വിവിധ സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയിലൂടെ പ്രദേശത്ത് ഉണ്ടായ സാംസ്‌കാരിക പുരോഗതി വലുതാണ്. മലബാറിന്റെ പല മേഖലകളിലും കുടിയേറ്റത്തിന്റെ ഭാഗമായി മാറ്റങ്ങളുണ്ടായെന്നും കേരളത്തിന്റെ സാമ്പത്തിക മേഘലകളിലും കുടിയേറ്റം ചലനങ്ങളുണ്ടാക്കിയെന്നും സന്ദേശ യാത്രയില്‍ പരാമര്‍ശിക്കപ്പെട്ടു.

 Latest

Copyrights@2016.