india

IKYM-2017 പതാക പ്രയാണം പെരിക്കല്ലൂർ ഫൊറോന

Clintis Thekumkattil  ,  2017-09-17 10:34:58amm

പെരിക്കല്ലൂർ: IKYM-2017 മുന്നോടിയായി പെരിക്കല്ലൂർ ഫൊറോനയിൽ നടക്കുന്ന പതാക പ്രയാണം ഇന്ന് രാവിലെ ക്രെസ്റ്റ്നഗർ (60) പള്ളിയിൽ നിന്നും കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ കാപ്പിസെറ്റ് St. മേരീസ് ദേവാലയത്തിലേക്ക് നടത്തുകയുണ്ടായി. ഇടവക വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ടിന്റെ നേത്യത്വത്തിൽ പതാക പ്രയാണത്തെ സ്വീകരിച്ചു. തുടർന്ന് രണ്ട് യൂണിറ്റിലെയും അംഗങ്ങളുടെ നേതൃത്വത്തിൽ യോഗം നടത്തി.ഫാ. ഡിനോ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ സി വൈ എൽ പ്രസിഡന്റ് സോജൻ അധ്യക്ഷനായിരുന്നു,Sr. അഡ്‌വെയ്സർ ,ക്രെസ്റ്റ്നഗർ കെ സി വൈ എൽ പ്രസിഡന്റ് അലൻ തുടങ്ങിയർ ആശംസ അർപ്പിച്ചു.ജോബിഷ് ഇരിക്കാലിക്കൽ നന്ദി പറഞ്ഞു.



Latest

Copyrights@2016.