india

മാതൃ പുത്രി സംഗമം സംഘടിപ്പിച്ചു

Tiju Kannampally  ,  2017-09-15 04:05:58amm

   മാതൃ പുത്രി സംഗമം സംഘടിപ്പിച്ചു
കോട്ടയം: കണ്ണങ്കര സെന്റ് സേവേഴ്‌സില്‍ പള്ളിയുടെ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാതൃ-പുത്രി സംഗമം സംഘടിപ്പിച്ചു.   കോട്ടയം ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജസ്റ്റീസ് ജ്യോതിസ് ബെന്‍ സംഗമം ഉദ്ഘാനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണങ്കര സെന്റ് സേവേഴ്‌സ് ചര്‍ച്ച് വികാരി ഫാ. റെജി കൊച്ചുപറമ്പില്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജെയ്‌സി ജേക്കബ്ബ്, എ.കെ ചാക്കോ ആറ്റുമ്മേല്‍, ആനിയമ്മ രാജു , ത്രേസ്യാമ്മ എടത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.  കൃതജ്ഞതാബലിയോടെയാണ് സംഗമത്തിന് തുടക്കമായത്. തുടര്‍ന്ന് നടത്തപ്പെട്ട സെമിനാറിന് പ്രൊഫ. മാത്യു കണ്ണാല നേതൃത്വം നല്‍കി. ഇടവകയില്‍ നിന്നും വിവാഹിതരായി പോയവരെയും ഇടവകയിലെ മുഴുവന്‍ അമ്മമാരെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സംഗമത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. 

Latest

Copyrights@2016.