india

കണ്ണൂർ: ICSE, ISC സംസ്ഥാന സ്ക്കൂള്‍ കലോല്‍സവത്തിന് ശ്രീപുരത്ത് തിരിതെളിഞ്ഞു.

Tiju Kannampally  ,  2017-09-15 01:30:13amm

ICSE, ISC സംസ്ഥാന സ്ക്കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു.
കണ്ണൂർ: ICSE, ISC സംസ്ഥാന സ്ക്കൂള്‍ കലോല്‍സവത്തിന് ശ്രീപുരത്ത് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തിരിതെളിച്ചു. 1300 ഓളം കലാ പ്രതിഭകള്‍ 12 വേദികളിലായി 21 ഇനങ്ങളില്‍ മാറ്റുരയ്ക്ക്കo. ഉദ്ഘാടന സമ്മേളനത്തില്‍ പ്രശസ്ത സിനിമാ താരം സൂധീഷ് മുഖ്യാതിഥി ആയിരിന്നു. ISIC കേരള റീജിയണ്‍ പ്രസിഡന്‍റ് റവ. ഫാ. ജെയിസ് മുല്ലശ്ശേരിയുടെ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഫാ. ജോര്‍ജ്ജ് മാത്യു, ശ്രീപുരം സ്ക്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സി.കെ കുര്യച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. എബ്രാഹം പറമ്പേട്ട് സ്വാഗതവും ഫാ. ബിനു ചെറുകരയില്‍ നന്ദി പറഞ്ഞു. ICSE, ISC കഴിഞ്ഞ പരിക്ഷകളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാർക്ക് ലഭിച്ചവർക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അവാര്‍ഡ് സമ്മാനിച്ചു. മോഹിനിയാട്ടം, കുച്ചുപുടി, ഭരതനാട്യം ,മോണോ ആക്ട് തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഇന്നു വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം അഴീക്കോട് എം.എല്‍.എ. ശ്രീ. കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും.

Latest

Copyrights@2016.