india

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Tiju Kannampally  ,  2017-09-14 05:26:28amm

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു
അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 54-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. 1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കെ.എസ്.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു കെ.എസ്.എസ്.എസ് സ്ഥാപിതമായത്. തുടര്‍ന്ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെയും കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെയും സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലൂടെയും കാലാനുസൃതമായ ദീര്‍ഘവീക്ഷണത്തിലൂടെയും കേരളത്തിലെ തന്നെ അറിയപ്പെടുന്ന സന്നദ്ധ സേവന വിഭാഗമായി മാറുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചു. ഇന്ന് മദ്ധ്യ കേരളത്തിലെ 5 ജില്ലാകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലായി സ്വാശ്രയ സംഘങ്ങളിലൂടെ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. 54-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് ആസ്ഥാനമായ ചൈത്യയില്‍ നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. അസി. സെക്രട്ടറി ബിബിന്‍ കണ്ടോത്ത്, സിസ്റ്റര്‍ ലിസ്ബി എസ്.വി.എം, കെ.എസ്.എസ്.എസ് ഓഫീസ് ടീം അംഗങ്ങള്‍, കോര്‍ഡിനേറ്റേഴ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Latest

Copyrights@2016.