india

ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണ്‍ പ്രകാശനം ചെയ്തു

Tiju Kannampally  ,  2017-09-09 04:58:27amm

 ചൈതന്യ ജീവകാരുണ്യനിധി  സമ്മാനക്കൂപ്പണ്‍ പ്രകാശനം ചെയ്തു
കോട്ടയം: അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ കാര്‍ഷികമേളയായി സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ പ്രകാശനകര്‍മ്മം നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന് സമ്മാനക്കൂപ്പണ്‍ നല്‍കിക്കൊണ്ട് ജോസ് കെ മാണി എം.പി കൂപ്പണിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവി ജെ, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സുമ ഫിലിപ്പ്, നബാര്‍ഡ് കോട്ടയം ജില്ലാ ഡെവലപ്പ്‌മെന്റ് മാനേജര്‍ ദിവ്യ കെ.ബി, ഫാ. ബൈജു മുകളേല്‍, ഏറ്റുമാനൂര്‍ സി.ഐ സി.ജെ മാര്‍ട്ടിന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.  നിര്‍ദ്ധന രോഗികള്‍ക്ക്  സാന്ത്വന സ്പര്‍ശമായി മാറുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്ന സമ്മാനക്കൂപ്പണ്‍ പദ്ധതിയില്‍ ഒന്നാം സമ്മാനമായി കോട്ടയം ജൂബിലി ഹീറോ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹീറോ ഡ്യുയറ്റ് സ്‌കൂട്ടറും, രണ്ടാം സമ്മാനമായി  സിറിള്‍സ് ജൂവലറി കോട്ടയം സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു പവന്‍ സ്വര്‍ണ്ണവും മൂന്നാം സമ്മാനമായി അല്‍ഫോന്‍സാ ബേക്കറി ഏറ്റുമാനൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വാഷിംഗ് മെഷീനും നാലാം സമ്മാനമായി ആദിത്യ സോളാര്‍ ഷോപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന എല്‍.ഇ.ഡി സോളാര്‍ റാന്തല്‍ വിളക്കും അഞ്ചാം സമ്മാനമായി പുളിമൂട്ടില്‍ സില്‍ക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന അഞ്ച് പട്ടുസാരികളും ഹാരിയോണ്‍ സൊല്യൂഷന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 9 എല്‍.ഇ.ഡി ഡസ്ലര്‍ ലാന്റേണ്‍ കം ടോര്‍ച്ചുകള്‍ ഓരോ മേഖലയ്ക്കുമുള്ള പ്രത്യേക സമ്മാനങ്ങളായും ലഭ്യമാക്കും. കൂടാതെ  1000 ല്‍ പരം ഗ്രാമതലസമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. സമ്മാനക്കൂപ്പണ്‍ പദ്ധതിയിലൂടെ സമാഹരിക്കുന്ന തുക  കിഡ്‌നി, തലച്ചോര്‍, ഹൃദയം എന്നിവ സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍, കൂടാതെ അപ്രതീക്ഷിത അപകടങ്ങളെ തുടര്‍ന്ന് ചികിത്സ ആവശ്യമായിവരുന്ന നിര്‍ദ്ധനരായ രോഗികള്‍ക്കായാണ് ലഭ്യമാക്കുന്നത്. കെ.എസ്.എസ്.എസ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ വിഭാവനം ചെയ്ത് തുടക്കം കുറിച്ച പദ്ധതിയിലൂടെ   ആയിരക്കണക്കിനാളുകള്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാക്കി വരുന്നത്. നവംബര്‍ 22 മുതല്‍ 26 വരെ തീയതികളിലാണ് കാര്‍ഷികമേള നടത്തപ്പെടുക. 

 Latest

Copyrights@2016.