europe

"ഓർമ്മയിലെ മടമ്പം " UK-മടമ്പം സംഗമം Aug 27ന്

Tiju Kannampally  ,  2017-08-25 03:03:36amm

 

"ഓർമ്മയിലെ മടന്പം" UK-മടന്പം സംഗമം Aug 27ന്
ബർമ്മിഹാം: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ മടന്പം, അലക്സ്നഗർ പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മടന്പം സംഗമം ഈ വരുന്ന ഞായറാഴ്ച (Aug27) ന് 10 മണിക്ക് UKKCA കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
1943 - ൽ മലബാർ മേഖലയിലേക്ക് നടത്തിയ സംഘടിത കുടിയേറ്റത്തിനുശേഷം അവരുടെ പിൻതലമുറക്കാരും, അതുപോലെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റുള്ളവരും, 2000 ത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് മറ്റൊരു കുടിയേറ്റം നടത്തുകയുണ്ടായി അവരുടെ ഒത്തുചേരലാണ് " ഓർമ്മയിലെ മടന്പം " എന്ന പേരിൽ എല്ലാവർഷവും നടത്തുന്നത്. കുടിയേറ്റതിന്റെയും ഒപ്പം
ജന്മനാടിന്റെയും ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ മടന്പം, അലക്സ്നഗർ നിവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ബർമ്മിഹാം: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ മടമ്പം , അലക്സ്നഗർ പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മടമ്പം  സംഗമം ഈ വരുന്ന ഞായറാഴ്ച (Aug27) ന് 10 മണിക്ക് UKKCA കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു.1943 - ൽ മലബാർ മേഖലയിലേക്ക് നടത്തിയ സംഘടിത കുടിയേറ്റത്തിനുശേഷം അവരുടെ പിൻതലമുറക്കാരും, അതുപോലെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റുള്ളവരും, 2000 ത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് മറ്റൊരു കുടിയേറ്റം നടത്തുകയുണ്ടായി അവരുടെ ഒത്തുചേരലാണ് " ഓർമ്മയിലെ മടമ്പം  " എന്ന പേരിൽ എല്ലാവർഷവും നടത്തുന്നത്. കുടിയേറ്റതിന്റെയും ഒപ്പംജന്മനാടിന്റെയും ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ മടമ്പം , അലക്സ്നഗർ നിവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്.

 

 



Latest

Copyrights@2016.