india

സ്വാശ്രയ നേതൃസംഗമം സംഘടിപ്പിച്ചു

Tiju Kannampally  ,  2017-08-11 06:04:05amm

സ്വാശ്രയ നേതൃസംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായിരിക്കുന്ന സ്വാശ്രയ സംഘ ഫെഡറേഷന്‍ ഭാരവാഹികളുടെ നേതൃസംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മൈക്കിള്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രതിനിധികളായ ജോണ്‍ മാവേലില്‍, റോയി ജേക്കബ്ബ്, മായക്കുട്ടി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളുടെ കര്‍മ്മരേഖാ രൂപീകരണവും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ആശയരൂപീകരണവും നടത്തപ്പെട്ടു. കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ നിന്നായുള്ള  സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. 

Latest

Copyrights@2016.