india

പ്ലാറ്റിനം ജൂബിലി കുടിയേറ്റ പ്രേഷിത സംഗമവും എയ്ഞ്ചൽസ് സംഗമവും Sep 9 ന് പയ്യാവൂരിൽ

Tiju Kannampally  ,  2017-08-11 05:41:05amm

പ്ലാറ്റിനം ജൂബിലി കുടിയേറ്റ പ്രേഷിത സംഗമവും എയ്ഞ്ചൽസ് സംഗമവും Sep 9 ന് പയ്യാവൂരിൽ
പയ്യാവൂർ:കോട്ടയം അതിരൂപത ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോട്‌ അനുബന്ധിച്ച്‌ ചെറുപുഷ്‌പം മിഷന്‍ ലീഗിന്റെയും തിരുബാല സഖ്യത്തിന്റെയും നേത്യത്വത്തില്‍ കുടിയേറ്റ പ്രേഷിത സംഗമവും, എയ്‌ഞ്ചല്‍സ്‌ സംഗമവും സെപ്‌തംബര്‍ 9-ാം തീയതി ശനിയാഴ്‌ച്ച പയ്യാവൂര്‍ സെന്റ്‌ ആന്‍സ്‌ വലിയപളളിയില്‍ വെച്ച്‌ നടത്തപ്പെടുന്നു. കണ്ണൂര്‍ റീജയണില്‍ എല്ലാ ഇടവകയില്‍ നിന്നുളള കുട്ടികള്‍ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. കുടിയേറ്റ പ്രേഷിത റാലി 2.30 ന്‌ മോണ്‍ ഊരളിന്‍ നഗറില്‍ ആരംഭിച്ച്‌ സെന്റ്‌ ആന്‍സ്‌ സ്‌ക്കൂളില്‍ സമാപിക്കുന്നതുമാണ്‌. തുടര്‍ന്ന്‌ സെന്റ്‌ ആന്‍സ്‌ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും. റാലിയില്‍ പങ്കെടുക്കുന്ന ശാഖകളുടെ പ്രകടനത്തെ അതത്‌ ഇടവകയിലുളള കുടുംബങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 3 വിഭാഗങ്ങളായി തിരിച്ച്‌ വിലയിരുത്തുന്നതും വിജയികള്‍ക്ക്‌ സമ്മാനം നല്‍കുന്നതുമായിരിക്കും. റാലിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ അംഗങ്ങളും 2.30 ന്‌ മുമ്പായി പൊന്നമ്പറമ്പിലുളള ഗ്രാമ പഞ്ചായത്ത്‌ സ്റ്റേഡിയത്തില്‍ എത്തിച്ചേേരണ്ടതാണ്‌ മിഷന്‍ലീഗ്‌ അംഗങ്ങളുമായി വരുന്ന വാഹനങ്ങള്‍ പൊന്നമ്പറമ്പില്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ കുരിശ്‌ പള്ളിക്ക്‌ സമീപം കുട്ടികളെ ഇറക്കി സെന്റ്‌ ആന്‍സ്‌ സ്‌ക്കൂള്‍ മൈതാനിയില്‍ പാര്‍ക്ക്‌ ചെയ്യണം.റാലി ആകര്‍ഷകമാക്കുന്നതിനായി ബൈബിള്‍-ക്രൈസ്‌തവ കഥാപാത്രങ്ങള്‍, മിഷന്‍ ലീഗ്‌ പേപ്പര്‍ പതാകകള്‍,തൊപ്പി,വര്‍ണ്ണക്കുടകള്‍,പ്ലാക്കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്‌. വിവിധ കമ്മിറ്റിയുടെയും സംഘടനയുടെയും നേത്യത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ പയ്യാവൂരില്‍ ഒരുക്കിയിരിക്കുന്നത്‌

Latest

Copyrights@2016.