europe

ക്നാനായ വള്ളം" അമ്പലക്കടവൻ" നെഹ്റു ട്രോഫിയിൽ മുത്തമിടുമോ | നെഞ്ചിടിപ്പോടെ ക്നാനായ മക്കൾ

Saju Kannampally  ,  2017-08-11 05:08:34amm സിജിൻ ഒളശ്ശ

 

ക്നാനായ വള്ളം അമ്പലക്കടവൻ നെഹ്റു ട്രോഫിയിൽ മുത്തമിടുമോ | നെഞ്ചിടിപ്പോടെ ക്നാനായ മക്കൾ 
കൂട്ട നാട്‌ : ഓണത്തിനെ വരവേറ്റുകൊണ്ടു കേരളം മുഴുവൻ ഉല്സവം ആരഭിക്കുന്നത് പുന്നമട കായലിലെ വള്ളംകളിയിലൂടെയാണ്. ആഗസ്റ്റ് പന്ത്രണ്ടാം തീയതി നടക്കുന്ന നെഹ്റു ട്രോഫി മത്സര വള്ളംകളിയിൽ ക്നാനായ വള്ളമായ വെപ്പ് A ഗ്രേഡ് വിഭാഗത്തിൻ , അമ്പലക്കടവിനെ ജോഷി സിറിയക് കിഴക്കേപറമ്പിൽ നയിക്കും.അമ്പലക്കടവ് വള്ളം  83 അടി നീളമുള്ള വള്ളത്തിൽ 53 തുഴച്ചിൽക്കാരും, 4 അമരക്കാരും, 5 നിലക്കാരും ആണുള്ളത്.1150 മീറ്റർ നിളമുള്ള  പുന്നമടയുടെ ട്രാക്കിൽ ഈ വള്ളത്തെ ഫ്രണ്ട്സ് ബോട്ട് ക്ലബ് ഒളശ്ശ യുടെ ചുണക്കുട്ടൻ മാർ ആണ് തുഴയെറിയുന്നത്. സ്റ്റീഫൻ കുന്നുംപുറം, വിമൽ എന്നിവരാണ് ഫ്രണ്ട്സ് ബോട്ട് ക്ലബ് ഒളശ്ശ യുടെ യഥാക്രമം  പ്രസിഡന്റ് , സെക്രട്ടറി.  യു കെ യിൽ സ്ഥിരതാമസ ക്കരനായ ജോഷി വള്ളം കളിയുടെ പ്രാക്റ്റീസുമായി ഇപ്പോൾ നാട്ടിലാണ് .
 ഇക്കുറി പരിശീലനം കടുത്തതും ആത്മവിശ്വാസം കുടുതലും ഉണ്ട് എന്ന് ജോഷി അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം ഫൈനലിൽ ഇഞ്ചുകൾക്കു മാത്രമാണ് രണ്ടാംസ്ഥാനം ആയിപോയത്  ഇക്കുറി അത് തങ്ങൾ നികത്തുമെന്നും കപ്പിൽ ക്നാനായ മുത്തം ഇടുമെന്നും ക്ലബ് പ്രസിഡന്റ് സ്റ്റീഫൻ കുന്നുംപുറം അറിയിച്ചു .
ദിവസവും രാവിലെയും, വൈകുന്നേരവും പരിശീലന തുഴച്ചിലും. ചിട്ടയായ വ്യായാമങ്ങളും. നടന്നു വരുന്നു.  നാട്ടുകാരുടെ ആവേശവും സഹകരണവും. ജാതി മത ഭേദമില്ലാതെ ഈ ജല മാമാങ്കത്തെ നെഞ്ചോട് ചേർക്കുന്ന യുവ തലമുറയും ആണ് ഇക്കുറി കൈമുതൽ. കൊച്ചുമോൻ തന്നിങ്കരി ,ജോർളി വെള്ളിയാൻ എന്നിവരും തുഴച്ചിലും മറ്റു അനുബന്ധ പ്രവർത്തനങ്ങളുമായി മുന്നിട്ടു നിൽക്കുന്നു . 
പ്രധാന സ്പോൺസറും ക്യാപ്റ്റനുമായ ജോഷിക്ക് പുറമെ വിവധ സ്പോസോനാർമാരുടെ സഹായം ഇക്കുറി ക്ലബിന് താങ്ങായി വന്നിട്ടുണ്ട്. പുളിമൂട്ടിൽ സിൽക്ക് ഹോബ്സ് ക്നാനായ വോയിസ് തുടങി അനവധി ആളുകൾ ഫ്രണ്ട്സ് ക്ലബ്ബിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. 
ക്നാനായ വോയിസിന് വേണ്ടി സാജു കണ്ണമ്പള്ളി പരിശീലന വേദിയും പരിശീലന തുഴച്ചിലും സന്ദർശിച്ചു എല്ലാ വിജയങ്ങളും ആശംസിച്ചു. ജോഷിയുടെയും സ്റ്റീഫന്റെയും സാന്നിധ്യം ഇക്കുറി വിജയത്തിൽ കുറഞ്ഞു ഒന്നുമില്ല എന്ന് സാജു കണ്ണമ്പള്ളി ആശംസിച്ചു . 
അടുത്ത വര്ഷം ചുണ്ടൻ വെള്ളവുമായി ഒളശ്ശ  ഫ്രണ്ട്സ് ബോട്ട് ക്ലബ് അംഗങ്ങൾ പുന്നമട കായലിൽ ഉണ്ടായിരിക്കണം എന്നും അതിനുള്ള എല്ലാ സഹായങ്ങളും ഷിക്കാഗോ സോഷ്യൽ ക്ലബ് നൽകുമെന്നും സാജു കണ്ണമ്പള്ളി അറിയിച്ചു .
ആഗസ്റ്റ് 12 ശനിയാഴ്ച പുന്നമട കായലിലെ പൊന്നോളങ്ങളെ കീറി മുറിച്ച് അമ്പലക്കടവൻ ഒന്നാം സ്ഥാനത്ത് എത്തട്ടെ എന്ന് നമുക്ക് പ്രേത്യശിക്കാം .  എല്ലാ കണ്ണുകളും നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഒരു ദിവസം മുഴുകട്ടെ !!!!!!!!!!!

കൂട്ടനാട്‌ : ഓണത്തിനെ വരവേറ്റുകൊണ്ടു കേരളം മുഴുവൻ ഉല്സവം ആരഭിക്കുന്നത് പുന്നമട കായലിലെ വള്ളംകളിയിലൂടെയാണ്. ആഗസ്റ്റ് പന്ത്രണ്ടാം തീയതി നടക്കുന്ന നെഹ്റു ട്രോഫി മത്സര വള്ളംകളിയിൽ ക്നാനായ വള്ളമായ വെപ്പ് A ഗ്രേഡ് വിഭാഗത്തിൻ , അമ്പലക്കടവിനെ ജോഷി സിറിയക് കിഴക്കേപറമ്പിൽ നയിക്കും.അമ്പലക്കടവ് വള്ളം  83 അടി നീളമുള്ള വള്ളത്തിൽ 53 തുഴച്ചിൽക്കാരും, 4 അമരക്കാരും, 5 നിലക്കാരും ആണുള്ളത്.1150 മീറ്റർ നിളമുള്ള  പുന്നമടയുടെ ട്രാക്കിൽ ഈ വള്ളത്തെ ഫ്രണ്ട്സ് ബോട്ട് ക്ലബ് ഒളശ്ശ യുടെ ചുണക്കുട്ടൻ മാർ ആണ് തുഴയെറിയുന്നത്. സ്റ്റീഫൻ കുന്നുംപുറം, വിമൽ എന്നിവരാണ് ഫ്രണ്ട്സ് ബോട്ട് ക്ലബ് ഒളശ്ശ യുടെ യഥാക്രമം  പ്രസിഡന്റ് , സെക്രട്ടറി.  യു കെ യിൽ സ്ഥിരതാമസ ക്കരനായ ജോഷി വള്ളം കളിയുടെ പ്രാക്റ്റീസുമായി ഇപ്പോൾ നാട്ടിലാണ് .

 ഇക്കുറി പരിശീലനം കടുത്തതും ആത്മവിശ്വാസം കുടുതലും ഉണ്ട് എന്ന് ജോഷി അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം ഫൈനലിൽ ഇഞ്ചുകൾക്കു മാത്രമാണ് രണ്ടാംസ്ഥാനം ആയിപോയത്  ഇക്കുറി അത് തങ്ങൾ നികത്തുമെന്നും കപ്പിൽ ക്നാനായ മുത്തം ഇടുമെന്നും ക്ലബ് പ്രസിഡന്റ് സ്റ്റീഫൻ കുന്നുംപുറം അറിയിച്ചു .

ദിവസവും രാവിലെയും, വൈകുന്നേരവും പരിശീലന തുഴച്ചിലും. ചിട്ടയായ വ്യായാമങ്ങളും. നടന്നു വരുന്നു.  നാട്ടുകാരുടെ ആവേശവും സഹകരണവും. ജാതി മത ഭേദമില്ലാതെ ഈ ജല മാമാങ്കത്തെ നെഞ്ചോട് ചേർക്കുന്ന യുവ തലമുറയും ആണ് ഇക്കുറി കൈമുതൽ. കൊച്ചുമോൻ തന്നിങ്കരി ,ജോർളി വെള്ളിയാൻ എന്നിവരും തുഴച്ചിലും മറ്റു അനുബന്ധ പ്രവർത്തനങ്ങളുമായി മുന്നിട്ടു നിൽക്കുന്നു . 

പ്രധാന സ്പോൺസറും ക്യാപ്റ്റനുമായ ജോഷിക്ക് പുറമെ വിവധ സ്പോസോനാർമാരുടെ സഹായം ഇക്കുറി ക്ലബിന് താങ്ങായി വന്നിട്ടുണ്ട്. പുളിമൂട്ടിൽ സിൽക്ക് ഹോബ്സ് ക്നാനായ വോയിസ് തുടങി അനവധി ആളുകൾ ഫ്രണ്ട്സ് ക്ലബ്ബിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. 

ക്നാനായ വോയിസിന് വേണ്ടി സാജു കണ്ണമ്പള്ളി പരിശീലന വേദിയും പരിശീലന തുഴച്ചിലും സന്ദർശിച്ചു എല്ലാ വിജയങ്ങളും ആശംസിച്ചു. ജോഷിയുടെയും സ്റ്റീഫന്റെയും സാന്നിധ്യം ഇക്കുറി വിജയത്തിൽ കുറഞ്ഞു ഒന്നുമില്ല എന്ന് സാജു കണ്ണമ്പള്ളി ആശംസിച്ചു . 

അടുത്ത വര്ഷം ചുണ്ടൻ വെള്ളവുമായി ഒളശ്ശ  ഫ്രണ്ട്സ് ബോട്ട് ക്ലബ് അംഗങ്ങൾ പുന്നമട കായലിൽ ഉണ്ടായിരിക്കണം എന്നും അതിനുള്ള എല്ലാ സഹായങ്ങളും ഷിക്കാഗോ സോഷ്യൽ ക്ലബ് നൽകുമെന്നും സാജു കണ്ണമ്പള്ളി അറിയിച്ചു .

ആഗസ്റ്റ് 12 ശനിയാഴ്ച പുന്നമട കായലിലെ പൊന്നോളങ്ങളെ കീറി മുറിച്ച് അമ്പലക്കടവൻ ഒന്നാം സ്ഥാനത്ത് എത്തട്ടെ എന്ന് നമുക്ക് പ്രേത്യശിക്കാം .  എല്ലാ കണ്ണുകളും നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഒരു ദിവസം മുഴുകട്ടെ !!!!!!!!!!!

 



Latest

Copyrights@2016.