america

ചിക്കാഗോ സെ.മേരിസ് ക്നാനായ ദൈവാലായത്തിലെ പ്രധാന തിരുന്നാളിന് കൊടിയേറി .

Anil Mattathikunnel  ,  2017-08-07 03:35:57amm സ്റ്റീഫൻ ചൊള്ളമ്പേൽ ( പി.ആർ.ഒ).

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ ദൈവാലായത്തിലെ ഈ വർഷത്തെ പ്രധാന തിരുന്നാൾ ആഘോക്ഷങ്ങളുടെ പ്രാരംഭ ദിനമായ ഓഗസ്റ്റ് 6 ാം തിയതി രാവിലെ പത്തു മണിക്ക് ചിക്കാഗോ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ അഭി. മാർ ജേക്കബ് അങ്ങാടിയാത്തിൻറ മുഖ്യകാർമ്മികത്വത്തിലർപ്പിച്ച വി.കുർബ്ബാനക്ക് ശേഷം പതാക ഉയർത്തൽ കർമ്മംനിർവഹിച്ചു. വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ , അസി.വികാരി ഫാ. ബോബൻ വട്ടേംബുറത്ത്, ഡോൺബോസ്‌കോ മിഷണറി സഭാംഗങ്ങളായ ഫാ.സജി ഇളബാശ്ശേരി ,ഫാ .ജോസ് ചൂരവേലികുടിലിൽ എന്നിവർ സഹകാർമ്മികരയായിരുന്നു. നിരവധി വിശ്വാസികൾ വി.കുർബ്ബാനയിലും തുടർന്ന് നടന്ന കെടിയേറ്റ തിരുകർമ്മങ്ങളിലും പങ്കെടുത്തു. ഓഗസ്റ്റ് 6- ന് തുടക്കം കുറിക്കുന്ന തിരുന്നാൾ ആചരണങ്ങളുടെ പ്രോഗ്രാം ക്രിമികരിച്ചരിക്കുന്നതു ഇപ്രകാരമാണ് ഓഗസ്റ്റ് 6 ഞായർ : 10 AM : വി .കുർബാന, കൊടിയേറ്റo : അഭി. മാർ ജേക്കബ് അങ്ങാടിയത്ത്‌ (ചിക്കാഗോ സെ .തോമസ്" സീറോ മലബാർ രൂപത മെത്രാൻ ) ഓഗസ്റ്റ് 7 തിങ്കൾ : 6 PM : ലദീഞ്ഞു , വി .കുർബാന(മലങ്കര റീത്തിൽ ),നൊവേന , വചന സന്ദേശം : റവ .ഫാ .ബാബു മഠത്തിപ്പറമ്പിൽ (വികാരി,സെ .മേരീസ് മലങ്കരപള്ളി , ചിക്കാഗോ). ഓഗസ്റ്റ് 8 ചൊവ്വ : 6 PM : ലദീഞ്ഞു , വി .കുർബാന, നൊവേന, വചന സന്ദേശം : റവ .ഫാ .പോൾ ചാലിശ്ശേരിൽ (യൂത്ത് ഡയറക്ടർ , ചിക്കാഗോ സെ .തോമസ് സീറോ മലബാർ രൂപത ) ഓഗസ്റ്റ് 9 ബുധൻ : 6 PM : ലദീഞ്ഞു , വി .കുർബാന, നൊവേന: റവ .ഡോ ജെയിംസ് ജോസഫ് S D B (സെ തോമസ് കത്തീഡ്രൽ ചിക്കാഗോ ) വചന സന്ദേശം : ബ്ര .സാബു അറുതൊട്ടിയിൽ (കിംഗ് ജീസസ്‌ മിനിസ്ട്രി എരുമേലി ) ഓഗസ്റ്റ് 10 വ്യാഴം : 6 PM : ലദീഞ്ഞു , വി .കുർബാന, നൊവേന : റവ .ഫാ .ജോണിക്കുട്ടി പുലിശ്ശേരി (ചാൻസിലർ ,സെ .തോമസ് സീറോ മലബാർ രൂപത ,ചിക്കാഗോ ). വചന സന്ദേശം : ബ്ര .സാബു അറുതൊട്ടിയിൽ (കിംഗ് ജീസസ്‌ മിനിസ്ട്രി എരുമേലി ) ഓഗസ്റ്റ് 11 വെള്ളി : 6 PM : ലദീഞ്ഞു , വി .കുർബാന, , നൊവേന, വചന സന്ദേശം: റവ .ഫാ ടോമി വട്ടുകുളം . 8 PM : യുവജന സന്ധ്യ (ഇടവകയിലെ യുവജനങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ). ഓഗസ്റ്റ് 12 ശനി : 6 PM : ലദീഞ്ഞു , വി .കുർബാന, നൊവേന, കപ്ലോൻ വാഴ്ച്ച ,വചന സന്ദേശം : റവ .ഫാ.എബ്രഹാം മുത്തോലത്തു (വികാരി ,തിരുഹൃദയ ഫൊറോന ,മേവുഡ് ,ചിക്കാഗോ ). 8 PM : കലാസന്ധ്യ (ഇടവകയിലെ വിവിധ സംഘടനകളും ,കൂടാരയോഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ ). ഓഗസ്റ്റ് 13 ഞായർ : 7 :45 AM : വി .കുർബാന, 10 AM : ആഘോഷമായ റാസ കുർബാന : റവ .ഫാ .സുനി പടിഞ്ഞാറേക്കര (വികാരി .സെ .ജൂഡ് ദൈവാലയം ,മിയാമി ) സഹ .കാർമ്മികർ : റവ .ഫാ .അനീഷ് O F M- C A P റവ .ഫാ .ടോമി ചെള്ളക്കണ്ടത്തിൽ റവ .ഫാ .ബോബൻ വട്ടേംബുറത്ത് തിരുവചന സന്ദേശം റവ .ഡോ .അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ (വികാരി ജനറൽ & വികാരി സെ .തോമസ് കത്തീഡ്രൽ ,ചിക്കാഗോ ) 12 PM : തിരുന്നാൾ പ്രദക്ഷിണം, വാദ്യമേളങ്ങൾ,കഴുന്ന്, ലേലം 1 PM : സ്നേഹവിരുന്ന് ഓഗസ്റ്റ് 13 തിങ്കൾ: 7:PM മരിച്ചവർക്കുവേണ്ടിയുള്ള കുർബാന

 

തിരുന്നാൾ ആഘോക്ഷങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും ഒരുക്കങ്ങൾക്കും വേണ്ടുന്ന നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന കമ്മറ്റിഅംഗങ്ങളായ ബിനോയി പൂത്തറ (ജോ. കൺവീന്യയർ) ; ചാക്കോ മറ്റത്തിപ്പറബിൽ, ജെയിൻ മാക്കിയിൽ, മേരി ആലുങ്കൽ (എന്റെർറ്റെയിൻമെന്റെ); ജോയി ചെമ്മാച്ചേൽ &യൂത്ത് മിനിസ്റ്ററി (ഔട്ട് ഡോർ ഡെക്കറേഷൻ); :സി.സിൽവേരിയുസ്& വുമൺ മിനിസ്റ്ററി ( ഇൻഡോർ ഡെക്കറേഷൻ); ഷിബു കുളങ്ങര(പ്രൊസഷൻ); ബൈജു കുന്നേൽ(ഫുഡ്); ജിനോ കക്കാട്ടിൽ(സെക്കുരിറ്റി); ചാക്കോമറ്റത്തിപ്പറന്പിൽ, ജോസ് മണക്കാട്ട്, ജോണിക്കുട്ടി പിള്ളവീട്ടിൽ(ചെൻണ്ട); ജോസ് പിണർക്കയിൽ(കഴുന്ന്); സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറന്പിൽ(ദർശനസമൂഹം); സ്റ്റീഫൻ ചൊള്ളമ്പേൽ (പബളി സിറ്റി ); സജി കോച്ചേരി( ലൈറ്റ് ആൻഡ് സൗണ്ട്); റോയി നെടുംഞ്ചിറ & യൂത്ത് മിനിസ്റ്ററി (അഷേഴ്സ്); സജി പൂതൃക്കയിൽ, സാജു കണ്ണംബള്ളി(ലേലം); അനിൽ മറ്റത്തിക്കുന്നേൽ(ദൈവാലയ ഗായകശുത്രുക്ഷ ); സാലിക്കുട്ടി കുളങ്ങര (ഫസ്റ്റ്‌ എയിഡ്) കൈകാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി , പോൾസൺ കുളങ്ങര , ജോയിച്ചൻ ചെമ്മാച്ചേൽ ,സിബി കൈതക്ക തൊട്ടിയിൽ ,ടോണി കിഴക്കേകുറ്റ് എന്നിവരുടെയും സഹായ സഹകരണത്തോടെ പൂർത്തിയായിയെന്ന് ജനറൽ കൺവിന്യർ സാബു തറത്തട്ടേൽ അറിയിച്ചു. ബിനു & റ്റോസ്‌മി കൈതക്കതൊട്ടിയിൽലാണ്‌ ഈ വർഷത്തെ തിരുനാൾ പ്രിസുദേന്തി. Latest

Copyrights@2016.