india

ഉഴവൂര്‍ കോളേജില്‍ മെരിറ്റ് ഡേ ആഘോഷി ച്ചു

Cijoy Parapally  ,  2017-07-14 05:08:49pmm

ഉഴവൂര്‍: സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ മെരിറ്റ് ഡേ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ചാഴികാട്ട് ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ ബിരുദ പ്രോഗ്രാമുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ തിരികളേന്തി സ്റ്റേജിലേക്കാനയിച്ചു. കോളേജ് രക്ഷാധികാരി മാര്‍ മാത്യു മൂല ക്കാട്ട് മെത്രാപ്പോ ലീത്ത ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. മാനേജര്‍ ഫാ. അലക്സ് ആക്കപ്പറമ്പി ലില്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി സ്വാഗതമാശംസിച്ചു.

 

മഹാത്മാ ഗാന്ധി സര്‍വ്വക ലാശാല ബി.കോം.(ക മ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥ മാക്കിയ രജിതാ മോഹനനെ പി.ടി.എ ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണ മെഡലും കോളേജ് വക ഉപഹാരവും നല്‍കി അനുമോദിച്ചു. മികച്ച ഗ്രേഡ് നേടിയവര്‍ക്ക് വിരമിച്ച അദ്ധ്യാപകര്‍ എര്‍പ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ റിക്കാര്‍ഡ് നേടിയ ബിനു പീറ്ററിനെ ചടങ്ങില്‍ അനുമോദിച്ചു. എന്‍. എസ്സ്. എസ്സ്., എന്‍. സി. സി മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാര്‍ത്ഥികളെ സര്‍ട്ടിഫിക്കറ്റും മെമന്‍റോയും നല്‍കി ആദരിച്ചു.

 

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍. എ., ഫാ. തോമസ് പ്രാലേല്‍, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍, ഡോ. ബെന്നി കുര്യാക്കോസ്, പ്രൊഫ. ജോസ് തോമസ്, പ്രൊഫ. സ്റ്റീഫന്‍ മാത്യു, പി. ടി. എ വൈസ് പ്രസിഡന്‍റ് ജോയി ഫിലിപ്പോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രജിതാ മോഹന്‍, പി. ജയകൃഷ്ണന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.



Latest

Copyrights@2016.