india

പറമ്പേട്ട് കുടുംബയോഗ വാർഷികം ജൂലൈ 15ന്

Cijoy Parapally  ,  2017-07-13 11:39:47pmm

ഏറ്റുമാനൂർ: പറമ്പേട്ട് കുടുംബയോഗത്തിന്റെ ആറാമത് വാർഷികം ജൂലൈ 15ന് റ്റി.ഓ. സൈമൺ പറമ്പേട്ടിന്റെ ഏറ്റുമാനൂർ ക്ളാമറ്റത്തുള്ള വസതിയിൽ സജ്ജമാക്കിയിരിക്കുന്ന "ലൗലി സൈമൺ നഗറിൽ" വച്ച് നടത്തപ്പെടുന്നു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് ജോൺസൻ പറമ്പേട്ട് അധ്യക്ഷത വഹിക്കും. ഫാ. മാത്യു ഏറ്റിയേപ്പള്ളിൽ, ഫാ. ജോസ് വരിക്കാപ്പള്ളിൽ, ഫാ. സജിത്ത് പറപ്പള്ളിൽ, ജോസഫ് കനകമൊട്ട, ഡോ. പി.പി. മാത്യു, വത്സമ്മ ജോസഫ്, റെജി കുന്നുപറമ്പിൽ, കുടുംബയോഗം സെക്രട്ടറി റ്റി.ഓ.സൈമൺ, ട്രെഷറർ ടോമി തോമസ് എന്നിവർ പ്രസംഗിക്കും. വാർഷികത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.



Latest

Copyrights@2016.