india

സെന്‍റ് സ്റ്റീഫന്‍സ് കോളേജ് മെരിറ്റ് ഡേ ആഘോഷം

Saju Kannampally  ,  2017-07-13 07:04:38pmm

സെന്‍റ് സ്റ്റീഫന്‍സ് കോളേജ് മെരിറ്റ് ഡേ ആഘോഷം
ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ ഒന്നാം റാങ്ക് നേടിയതിന്‍റെ ആഹ്ലാദതിമിര്‍പ്പില്‍ മെരിറ്റ്ഡേ 14-ാം തീയതി വെള്ളിയാഴ്ച 11 മണിക്ക് ആഘോഷിക്കും. മാനേജര്‍ ഫാ. അലക്സ് ആക്കപ്പറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമത്തില്‍ കോളേജ് രക്ഷാധികാരിയും  അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും. ശ്രീ. മോന്‍സ് ജോസഫ് എം.എല്‍.എ. ആശംസാ
പ്രസംഗം നടത്തും. ബി.കോമില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജിതാ മോഹന്‍, വിവിധ ബിരുദ പ്രോഗ്രാമുകളില്‍ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കിയവര്‍ എന്നിവരെ ചടങ്ങില്‍ മെഡല്‍ നല്‍കി അനുമോദിക്കും. കൂടാതെ കോളേജിലെ 
പി.റ്റി.എ.യും പൂര്‍വ്വ അദ്ധ്യാപകരും എര്‍പ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യും.

Latest

Copyrights@2016.