india

കെ.എസ്.എസ്.എസ് സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Tiju Kannampally  ,  2017-07-10 07:01:26amm

 

കെ.എസ്.എസ്.എസ് സംസ്ഥാനതല കര്‍ഷക കുടുംബ
പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായിസഹകരിച്ച് സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കെത്തി ആദരിക്കുന്നതിനായിഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഷക കുടുംബപുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷക കുടുംബത്തിന് ഇരുപത്തി അയ്യായിരം(25000) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. സുസ്ഥിര കൃഷി രീതിയോടൊപ്പംജൈവകൃഷി അവലംബനവും മണ്ണ് ജല കൃഷി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഇതര കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങളും പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നതാണ്. കാര്‍ഷികവൃത്തിയില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും
മുഖ്യമാനദണ്ഡമായിരിക്കും. അപേക്ഷകര്‍ മൂന്ന് പേജില്‍ കവിയാത്ത വിവരണവും കൃഷിരീതികള്‍പ്രതിപാദിക്കുന്ന ചിത്രങ്ങളും (ഫോട്ടോ-വീഡിയോ സഹിതം) അയയ്‌ക്കേതാണ്. അപേക്ഷയോടൊപ്പം മറ്റ് പുരസ്‌ക്കാരങ്ങളുടെ വിശദാംശങ്ങളും ചേര്‍ക്കാവുന്നതാണ്. കൂടാതെ കുടുംബത്തിന്റെ ഫോട്ടോയും സമര്‍പ്പിക്കേതാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്നഅവസാന തീയതി 2017 ആഗസ്റ്റ് 5 ആയിരിക്കും. പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെടുന്നകര്‍ഷകകുടുംബത്തിന് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ്17 കര്‍ഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. എന്‍ട്രികള്‍ അയയ്‌ക്കേത് സെക്രട്ടറി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി,
ചൈതന്യ, തെള്ളകം പി.ഒ. - 686 630, കോട്ടയം, കേരള എന്ന വിലാസത്തില്‍
ആയിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 9446296410 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

കോട്ടയം:  അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഷക കുടുംബപുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷക കുടുംബത്തിന് ഇരുപത്തി അയ്യായിരം(25000) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. സുസ്ഥിര കൃഷി രീതിയോടൊപ്പംജൈവകൃഷി അവലംബനവും മണ്ണ് ജല കൃഷി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഇതര കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങളും പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നതാണ്. കാര്‍ഷികവൃത്തിയില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവുംമുഖ്യമാനദണ്ഡമായിരിക്കും. അപേക്ഷകര്‍ മൂന്ന് പേജില്‍ കവിയാത്ത വിവരണവും കൃഷിരീതികള്‍പ്രതിപാദിക്കുന്ന ചിത്രങ്ങളും (ഫോട്ടോ-വീഡിയോ സഹിതം) അയയ്‌ക്കേതാണ്. അപേക്ഷയോടൊപ്പം മറ്റ് പുരസ്‌ക്കാരങ്ങളുടെ വിശദാംശങ്ങളും ചേര്‍ക്കാവുന്നതാണ്. കൂടാതെ കുടുംബത്തിന്റെ ഫോട്ടോയും സമര്‍പ്പിക്കേതാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2017 ആഗസ്റ്റ്5ആയിരിക്കും.പുരസ്‌ക്കാരത്തിനായിതെരഞ്ഞെടുക്കപ്പെടുന്നകര്‍ഷകകുടുംബത്തിന് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ്17 കര്‍ഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. എന്‍ട്രികള്‍ അയയ്‌ക്കേത് സെക്രട്ടറി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി,ചൈതന്യ, തെള്ളകം പി.ഒ. - 686 630, കോട്ടയം, കേരള എന്ന വിലാസത്തില്‍ആയിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 9446296410 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 



Copyrights@2016.