india

കെ.സി.വൈ.എല്‍. അതിരൂപതാ യുവജന ദിനാഘോഷം കണ്ണങ്കരയില്‍

Tiju Kannampally  ,  2017-07-10 12:23:03amm

കണ്ണങ്കര; കെ.സി.വൈ.എല്‍. അതിരൂപതാസമിതി സംഘടിപ്പിക്കുന്ന അതിരൂപതാ യുവജന ദിനാഘോഷവും, തെരുവുനാടക മത്സരവും, പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. 2017 ജൂലൈ 16 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 12.30 ന് അതിരൂപതാതല തെരുവുനാടക മത്സരം ആരംഭിക്കും. 4 മണിക്ക് ആരംഭിക്കുന്ന യുവജനസംഗമത്തില്‍ മുഖ്യാതിഥികളായി റിട്ട. സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ്, പ്രശസ്ത നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും. തദ്ധവസരത്തില്‍ ക്‌നാനായ പ്രതിഭകളെ ആദരിക്കുന്നതായിരിക്കും. ഈ മഹാസംഗമത്തിലേക്ക് വേമ്പനാട്ടുകായലിലെ കുഞ്ഞോളങ്ങളാല്‍ തഴുകുന്ന കണ്ണങ്കരയുടെ തീരത്തേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
യുവജന ദിനാഘോഷം കണ്ണങ്കരയില്‍

Latest

Copyrights@2016.