india

ചാമക്കാല കെ.സി.വൈ.എൽ* യൂണിറ്റിന്റെ നേതൃതത്തിൽ യുവജനദിനഘോഷം 2017

Saju Kannampally  ,  2017-07-09 11:27:19pmm

 

ഇന്ന് ആഗോള ക്രൈസ്തവ സമൂഹം യുവജനദിനമായി ആചരിക്കുന്നു.ഇതിന്റെ ഭാഗമായി *ചാമക്കാല കെ.സി.വൈ.എൽ* യൂണിറ്റിന്റെ നേതൃതത്തിൽ ആദ്യത്തെ കുർബ്ബാനക്ക് നേതൃത്വം നൽകുകയും തുടർന്ന് വികാരി അച്ചനും യൂണിറ്റ് പ്രസിഡന്റും ചേർന്ന് *പതാക ഉയർത്തി*. തുടർന്ന് നടന്ന മീറ്റിംഗിലും സെമിനാറിലും ഇടവകയിലെ അറുപതോളം യുവജങ്ങൾ പങ്കെടുത്തു , വചനാധിഷ്ഠിത സമുദായവളർച്ച, എന്ന വിഷയത്തെ പറ്റിയുള്ള സെമിനാറിന് മുൻ KCYL അതിരൂപത ഭാരവാഹി ആയിരുന്ന ശ്രീ. സ്റ്റീഫൻ ചെട്ടിക്കൻ നേതൃത്വം നൽകി. പ്രസിഡന്റ്‌ ബിബിൻ തടത്തിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ, ട്രെഷറർ ജോൺസൻ ജോൺ നന്ദിപറഞ്ഞു. ആക്ടിങ് വികാരി Fr. ഫിലിപ്പ് OSB, സിസ്റ്റർ അഡ്വൈസർ, യൂണിറ്റ് ഡയറക്ടർ എന്നിവർ സന്നിഹിതരായ യുവജനദിനാഘോഷപരിപാടികൾ പ്രഭാത ഭാഷണത്തോടെ പര്യവസാനിച്ചു. ഏവർക്കും ഒരിക്കൽക്കൂടി ചാമക്കാല KCYLന്റെ യുവജനദിനാശംസകൾ.

 

 



Latest

Copyrights@2016.