gulf

യൂ.എൻ.എ ക്ക്‌ സപ്പോർട്ടുമായി കുവൈറ്റ്‌ കെ.സി.വൈ.എൽ

Clintis Thekumkattil  ,  2017-06-29 10:55:23amm

കുവൈറ്റ്‌: കേരളത്തിൽ അസംഘിടിത മേഖലകളിൽ ഉപജീവനത്തിനായി നിരവധി ആളുക്കൾ ജോലി ചെയുന്നുണ്ട്. അതിലെ ഒരു വിഭാഗമായ ഭൂമിയിലെ മാലാഖമാർ എന്ന് അറിയപെടുന്ന നേഴ്‌സ്‌മാർ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുവാനായി ഒരുമിച്ചുകൂടിയിരിക്കുന്നു. ചെയ്യുന്ന ജോലിക്ക് അർഹമായ വേതനം ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്യുന്ന ഭൂമിയിലെ മാലാഖമാർക്കും അതിനു നേതൃത്വം നൽകുന്ന യു.എൻ.എ യുടെ നേതൃത്വത്തിനും കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ എല്ലാവിദ പിന്തുണയും ആശംസകളും നേരുന്നു.

മുന്നോട്ട് വച്ച കാൽ പിന്നോട്ട് പോകാതെ നിങ്ങളുടെ ആവശ്യങ്ങൾ നേടി എടുക്കുന്നത് വരെ പൊരുതുക.

രാപകൽ ഭേതംമില്ലാതെ തങ്ങളുടെ മുന്നിൽ എത്തുന്ന രോഗികൾക്ക് സ്വാന്തനമാകുകയും, പകർച്ച വ്യാധി പോലുള്ള മാരക രോഗികൾക്ക്‌ ഇടയിൽ തങ്ങളുടെ ആരോഗ്യ നില പോലും വക വെക്കാതെ അവരെ ശ്രുശൂഷിക്കുന്ന നേഴ്‌സുമാരെ സമരമുഖത്തേക്കു കൊണ്ട് എത്തിച്ച ഹോസ്പിറ്റൽ മാനേജ്മെന്റുകളെ നിങ്ങൾക്ക് കാലം മാപ്പ് നൽകില്ലാ.

തങ്ങൾ ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം ലഭിക്കുക എന്നത് ഏതൊരു തൊഴിലാളിയുടെയും അവകാശമാണ്. ലക്ഷങ്ങൾ മുടക്കി പഠിച്ചിറങ്ങുന്നവർക്കു ഇന്ന് ലഭിക്കുന്നത് വെറും തുച്ഛമായ ശമ്പളമാണ്. കാലങ്ങളായി തുടരുന്ന ഈ പ്രവണതക്ക് ഒരു മാറ്റം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഈ സമരം വിജയിക്കുകതന്നെ വേണം. ജനങ്ങളെ പിഴിഞ്ഞ് കൊള്ളലാഭം ഉണ്ടാക്കുന്ന സ്വാശ്രയ ആശുപത്രി മാനേജ്മെന്റുകൾ നേഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക തന്നെ വേണം.

സമരമുഖത്തായിരിക്കുമ്പോൾ പോലും തങ്ങളുടെ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ ആരോഗ്യനിലയെ പൂർണമായി പരിപാലിക്കുകയും, ശുശ്രുക്ഷിക്കുകയും ചെയ്യുന്ന ഇവരുടെ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.  ഇത് കേവലം നേഴ്‌സ്‌മാർ മാത്രം നേരിടുന്ന വെല്ലുവിളിയല്ല, മറിച്ചു മറ്റ് സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും നേരിടുന്ന ഒരു പ്രശ്‌നമാണിത്. അസംഘടിതമായിരിക്കുന്ന എല്ലാ തൊഴിലാളി വിഭാഗത്തിനും ഇത് ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

കോട്ടയം അതിരൂപതയുടെ യുവജന സംഘടന എന്ന നിലയിൽ ഒരു കാര്യം ഓർമ്മപെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ അതിരൂപതയുടെ കീഴിൽ വരുന്ന ആശുപത്രികളിലും, മറ്റ് സ്ഥാപനങ്ങളിലും ശമ്പള വർദ്ധനവിന് ഒരു തുടക്കം കുറിച്ച് മറ്റ് മാനേജ്‌മെന്റുകൾക്ക് ഒരു മാതൃക ആകുകയും അതുവഴി നമ്മുടെ സഭാ നേതൃതം ഒരു നല്ല സമരിയക്കാരാനു തുല്യമായിമാറുകയും ചെയട്ടെ എന്ന് ആഗ്രഹിക്കുന്നു.

സാമൂഹിക നീതി ഉറപ്പു വരുത്തുക എന്നത് ക്രൈസ്തവ സമൂഹത്തിന്റെ മുഖമുദ്ര ആണ്.

ഞങ്ങളും യൂ.എൻ.എ യെ പിന്‍തുണക്കുന്നു കുവൈറ്റ്‌ കെ.സി.വൈ.എൽ



Latest

Copyrights@2016.