america

ചിക്കാഗോയിൽ മറ്റൊരു മലയാളി യുവാവ് കൂടി മരണമടഞ്ഞു. എബിൻ മാത്യു മരണമടഞ്ഞത് വാഹനാപകടത്തിൽ.

Anil Mattathikunnel  ,  2017-05-18 08:53:41pmm

ചിക്കാഗോ: ചിക്കാഗോയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തികൊണ്ടു മറ്റൊരു മലയാളി യുവാവുകൂടി യാത്രായാകുന്നു. ബുധനാഴ്ച അർധരാതിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ എബിൻ മാത്യുവാണ് സുഹൃത്തുക്കളോടൊപ്പം കാറിൽ യാത്ര ചെയ്യവേ മറ്റൊരു കാർ വന്നിടിച്ച അപകടത്തിൽ മരിച്ചത്.  വില്ലോബ്രൂക്കിലുണ്ടായ കാറപകടത്തില്‍ മരിച്ച എബിന്‍ മാത്യുവിനോടൊപ്പം യാത്രചെയ്ത നാലു സുഹ്രുത്തുക്കള്‍പരുക്കുകളോടെ  ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിപ്പിക്കപ്പെട്ടിരിന്നു എങ്കിലും നിസ്സാരമായ പരുക്കുകൾ ആണ് സംഭവിച്ചത്. എബിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു.  ബുധനാഴ്ച അര്‍ധരാത്രിയോടെ റൂട്ട് 83-യിലാണു അപകടം. ഇവര്‍ സഞ്ചരിച്ച നിസാന്‍ റോഷില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തിനു ശേഷം സ്ഥലം വിട്ട കാര്‍പിന്നീടു കണ്ടെത്തി. ആഫ്രിക്കന്‍ അമേരിക്കനായ ഡ്രൈവര്‍ മര്‍ലന്‍ മൈത്സിനെ (19) അറസ്റ്റ് ചെയ്തു. യീല്‍ഡ് സൈന്‍ അവഗണിച്ചു ഇടത്തോട്ടു തിരിഞ്ഞപ്പോള്‍ നിസാനില്‍ ചെന്നിടിക്കുകയായിരുന്നു

 

ഇടിയുടെ ആഘാതത്തില്‍നിസാന്‍ പലവട്ടം കരണം മറിഞ്ഞു. ശബ്ദം കേട്ട് എത്തിയ അയല്‍ക്കാര്‍ ഗ്ലാസ് തകര്‍ത്ത് ഉള്ളിലുള്ളവരെ പുറത്തെടുത്തു. എത്ര പേര്‍ ഉണ്ടായിരുന്നു എന്നു ചോദിച്ചപ്പോള്‍ അഞ്ചു പേര്‍ എന്ന് കാറിലുള്ളവര്‍ പറഞ്ഞു. പക്ഷെ നാട്ടുകാര്‍ എത്ര നോക്കിയിട്ടും നാലു പേരെയണു കണ്ടെത്തിയത്.

 

 അപ്പോഴേക്കും എത്തിയ പോലീസ് വാഹനത്തിന്റെ വെളിച്ചത്തില്‍ എബിന്റെ ശരീരവും കണ്ടെത്തി. p>സംഭവം നടക്കുമ്പോള്‍ എബിന്റെ പിതാവ് ഇന്ത്യയില്‍ നിന്ന് ചിക്കാഗൊയിലേക്കുള്ള വിമാനത്തിലായിരുന്നു. ഇന്ന് (വ്യാഴാഴ്ച ) ഉച്ച കഴിഞ്ഞ് ചിക്കാഗോയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ എതിരേറ്റത് മകന്റെ ചരമ വാർത്തയായിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷം അടുത്ത കാലത്ത് തന്നെ നാട്ടിൽ പോയി വിവാഹം കഴിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു എബിൻ മാത്യു. ഭാവി വധുവിനെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനായി ഫയൽ ചെയ്യുവാനുള്ളതിനായി വിവാഹം നാട്ടിൽ രെജിസ്റ്റർ ചെയ്തിരുന്നു. ചിക്കാഗോയിലെ ഗ്യാസ് സ്റ്റേഷനിൽ മാനേജരായി ജോലി ചെയ്തിരുന്ന എബിൻ, മലായാളി യുവാക്കളുടെ ഇടയിൽ സുപരിചിതനായിരുന്നു. എബിൻ മാത്യുവിന്റെ നിര്യാണത്തിൽ ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.



Latest

Copyrights@2016.