america

പയ്യാവൂരിലെ കുട്ടന് ആശ്വാസവുമായി ഓൺലൈൻ അമേരിക്കൻ ക്നാനായ സമൂഹം.

Anil Mattathikunnel  ,  2017-05-17 09:34:41pmm

പയ്യാവൂർ: കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ക്നാനായവോയിസിലൂടെ പ്രസിദ്ധീകരിക്കുകയും സോഷ്യൽ മീഡിയയിലൂടെ ക്നാനായ മക്കൾ നെഞ്ചിലേറ്റിയ  ചെയ്ത പയ്യാവൂരിലെ കുട്ടന്റെ നിർധന കുടുംബത്തിന് വേണ്ടി ഗോ ഫണ്ട് മി യിലൂടെ  ആരംഭിച്ച ധനാ സമാഹാരം യജ്ഞത്തിന് ശുഭാന്ത്യം. ഡാളസ്സിൽ നിന്നും ജൈസൺ ഓളിയിൽ  എന്ന ക്നാനാനായ യുവാവ് കൊളുത്തി വിട്ട ദീപം,  സോഷ്യൽ മീഡിയയിലൂടെ നൂറുകണക്കിന് ക്നാനായ മക്കൾ സഭാ - സംഘടനാ രാഷ്ട്രീയവും വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് ഏറ്റുവാങ്ങിയപ്പോൾ ക്നാനായ സമുദായത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച, ആദ്യമായി പള്ളികളുടെയോ  സംഘടനകളുടെയോ പിൻബലമില്ലാതെ നടത്തപ്പെട്ട ഏറ്റവും വലിയ ഒരു ധനസമാഹരണമായി അത് മാറി. ഇരുപതിനായിരത്തിലധികം ഡോളർ ഈ വഴിയിൽ കൂടി മാത്രം സംഹാരിച്ചുവെങ്കിലും, പല രാജ്യങ്ങളിൽ നിന്നായി, പല രീതിയിൽ ഈ കുടുംബത്തിന് വേണ്ടി നിരവധി സുമനസ്സുകൾ നേരിട്ടും അല്ലാതെയും ധനം സമാഹരിച്ചു എന്നാണു അറിയുവാൻ കഴിഞ്ഞത്. ചുരുക്കത്തിൽ ലോകമെമ്പാടുമുള്ള ക്നാനായ സമൂഹം ഈ കുടുംബത്തിന് വേണ്ടി ഒന്നിച്ചപ്പോൾ , കുട്ടന് ലഭിച്ചത് ആരംഭിച്ച വീടിന്റെ നിർമ്മാണ പൂർത്തീകരണവും, മുന്നോട്ടുള്ള ജീവിതത്തിനു ഒരു കൈത്താങ്ങുമാണ്. ക്യാൻസർ ബാധിതയായ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു പോയി എങ്കിലും കുട്ടനും സഹോദരി ജസ്റ്റിക്കും ആശ്വാസമായികൊണ്ട് ഒരുമിച്ച ഓൺലൈൻ ക്നാനായ സമൂഹത്തിന് ക്നാനായ വോയിസിന്റെ പ്രണാമം.

 

കല്ലറ പഴയപള്ളി ഇടവകാംഗവും ഡാളസ്സിൽ സ്ഥിര താമസക്കാരനുമായ ജൈസൺ ഓളിയിൽ ആരംഭിച്ച ഗോ ഫണ്ട് മി കാമ്പയിനിൽ ഗോ ഫണ്ട് മി യുടെ സർവ്വീസ് ചാർജ്ജ് കഴിച്ച് കിട്ടിയ 18775 അമേരിക്കൻ ഡോളർ , കഴിഞ്ഞ ദിവസം കുട്ടന് വേണ്ടി പയ്യാവൂർ ഫെഡറൽ ബാങ്കിൽ ആരംഭിച്ച ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. താമ്പായിൽ നിന്നും ജെയിംസ് ഇല്ലിക്കൽ, സേവ്യർ വണ്ടംകുഴിയിൽ എന്നിവരുടെ സഹായത്താലാണ് ഈ തുക കൈമാറുവാൻ സാധിച്ചത്. എല്ലാ മാസവും ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന പലിശ മുഴുവനായും കുട്ടന്റെ ജീവിത ചിലവുകൾക്കായി ലഭ്യമാക്കത്തക്ക വിധത്തിലാണ് പണം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ കുട്ടന്റെ ആരോഗ്യ പരമായ അത്യാവശ്യ സന്ദർഭങ്ങളിൽ , കൂടുതൽ തുക ഉപയോഗിക്കുവാനും സാധിക്കുന്നതായിരിക്കും. ഈ ധന സമാഹരണത്തിൽ പങ്കു ചേർന്ന എല്ലാവർക്കും ഹ്രദയപൂർവ്വം നന്ദി പറയുന്നതായി കുട്ടൻ അറിയിച്ചു എന്ന് ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നൽകിയ ജൈസൺ ഓളിയിലും ജെയിംസ് ഇല്ലിക്കലും അറിയിച്ചു. ഈ വാർത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം കൊണ്ട് ക്നാനായ വോയിസിനെപോലും  പ്രതിക്കൂട്ടിലാക്കുവാനും തെറ്റിധാരണ പരത്തുവാനും ചിലർ ശ്രമിച്ചു എങ്കിലും, സത്യം തിരിച്ചറിഞ്ഞു കൊണ്ട്, നല്ല മനസ്സോടെ ഈ കുടുംബത്തിന് വേണ്ടി നിന്ന എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി.

 

ഇത് സംബന്ധിച്ച് നൽകിയ വാർത്തയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

http://knanayavoice.in/index.php?news=5029&cat=america

 Latest

Copyrights@2016.