america

ന്യൂയോർക്ക് ക്നാനായ ഫൊറാനാ പള്ളിയിൽ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ

Cijoy Parapally  ,  2017-05-08 01:57:40pmm സാബു തോമസ്

ന്യൂയോർക്ക്: ക്നാനായ കത്തോലിക്ക ഫൊറാനോന പള്ളിയിൽ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ മെയ് 19 ,20 ,21 തീയതികളിൽ ആഘോഷിക്കുന്നു. മെയ് 19 വെള്ളിയാഴ്ച വൈകുന്നേരം 7 .30 ന് വികാരി ഫാദർ ജോസ് തറക്കന്റെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റ്. തുടർന്ന് ലദീഞ്ഞു ,വെസ്പര, സ്നേഹവിരുന്ന്. 20 -തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം, ദിവ്യബലി - ഫാദർ ജോസഫ് ആദോപ്പള്ളിൽ. തുടർന്ന് ആദ്യകുർബാന പാർട്ടിയും കലാസന്ധ്യയും.

 

21 -തിയതി ഞായറാഴ്ച രാവിലെ 10 .30-ന് തിരുനാൾ കുർബാനയും തിരുനാൾ സന്ദേശവും - ഫാദർ റെന്നി കട്ടേൽ . തുടർന്ന് താളലയങ്ങളുടെ അകമ്പടിയോടെയുള്ള പ്രദിക്ഷണം, സ്നേഹവിരുന്ന്. തിരുനാൾ ദിവസങ്ങളിൽ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാർണിവൽ ഒരുക്കിയിരിക്കുന്നു.

 

കുമരകം ഇടവകകരായ മാത്യു & ഏലിയാമ്മ വട്ടക്കളം, ജസ്റ്റിൻ & ബിന്ദു വട്ടക്കളം, ഷെറിൻ & ലിസാ വട്ടക്കളം, തോമസ് & ജെസി വട്ടക്കളം, എബ്രഹാം & മേഴ്‌സി വായിത്തറ, ജോൺ & ത്രേസിയാമ്മ മൂത്താരയാശ്ശേരിയിൽ എന്നിവരാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ. വിശുദ്ധന്റെ ഈ തിരുനാളിൽ പങ്കെടുത്ത്‌ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഗ്രെയ്റ്റർ ന്യൂയോർക്കിലുള്ള എല്ലാ വിശ്വാസികളെയും വികാരി ഫാദർ ജോസ് തറക്കലിനോടൊപ്പം കൈക്കാരന്മാരായ, ജെയിംസ് തോട്ടം, എബ്രഹാം പുല്ലാനപ്പള്ളിയിൽ, ജോണി ആക്കംപറമ്പിൽ എന്നിവർ ക്ഷണിക്കുന്നതായി അറിയിച്ചു.



Latest

Copyrights@2016.