america
വിമൻസ് സമ്മിറ്റ് - 2017 : ന്യൂയോർക്കിൽ രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി
Cijoy Parapally , 2017-05-08 01:42:53pmm

ന്യൂയോർക്ക്: ക്നാനായ കാത്തലിക്ക് വിമന്‍സ് ഫെഡറേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യൂ. എഫ്.എൻ.എ.) യുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 13 മുതല്‍ 15 വരെ തീയതികളില്‍ ലാസ് വേഗസിൽ വച്ചു സംഘടിപ്പിക്കുന്ന വിമൻസ് സമ്മിത്തിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ന്യൂയോർക്ക് യൂണിറ്റിൽ നടത്തി. വിമന്‍സ് ഫോറം മുൻ പ്രസിഡന്റ് മീരാ ഉറുമ്പത്ത് ആദ്യ രജസ്ട്രേഷന്‍ നടത്തി. ന്യൂയോർക്ക് വനിതാ ഫോറം പ്രസിഡന്റ് ബിന്ദു വെളിയംന്തറ, സെക്രട്ടറി അനീഷ കാരയ്ക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.