india

കളളാര്‍ സെന്റ് തോമസ് ദൈവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെ തിരുനാള്‍

Cijoy Parapally  ,  2017-04-20 04:41:18pmm

കളളാര്‍: സെന്റ് തോമസ് ദൈവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെ തിരുനാള്‍ 21, 22, 23 (വെളളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടും. 21ന് വൈകുന്നേരം 3.30ന് ഇടവകാംഗങ്ങളായ 70 വയസ്സിനു മുകളിലുളളവരെ ആദരിക്കല്‍, 5.30ന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പരേത സ്മരണ (സെമിത്തേരി സന്ദര്‍ശനം).

 

22ന് രാവിലെ 7.30ന് ലദീഞ്ഞ്, ആഘോഷമായ വി.കുര്‍ബാന, കുട്ടികളുടെ കുര്‍ബാന സ്വീകരണം. തുടര്‍ന്ന് വി.യൂദാതദ്ദേവൂസിന്റെ നൊവേന. വൈകുന്നേരം 5 മണിക്ക് വാദ്യമേളങ്ങള്‍. 7 മണിക്ക് മുണ്ടോട്ട് കുരിശുപളളിയില്‍ നിന്ന് ലദീഞ്ഞ്. തുടര്‍ന്ന് ദൈവാലയത്തിലേക്ക് പ്രദക്ഷിണം. രാത്രി 8.15ന് റാണിപുരം പളളി വികാരി റവ.ഫാ. ജോയി ഊന്നുകല്ലേലിന്റെ പ്രസംഗം. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.

 

23ന് രാവിലെ 7 മണിക്ക് വി.കുര്‍ബാന. 9.30ന് ആഘോഷമായ തിരുനാള്‍ റാസ - റവ.ഡോ. ജോയി കറുകപറമ്പില്‍. ചെറുപനത്തടി സെന്റ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ജിബിന്‍ വാഴക്കാലായില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കളളാര്‍ ടൗണ്‍ കുരിശടിയിലേക്കും, തിരികെ ഇടവക ദൈവാലയത്തിലേക്കും പ്രദക്ഷിണം. ശേഷം പരി.കുര്‍ബാനയുടെ ആശീര്‍വാദം.



Latest

Copyrights@2016.