india

പയ്യാവൂർ സെന്റ് ആൻസ് പള്ളിയിൽ പുതൂ ഞായർ തിരുനാളിന് കൊടിയേറി

Editor  ,  2017-04-20 09:55:47amm ക്ലിന്റിസ് ജോർജ്ജ്

പയ്യാവൂർ: സെന്റ് ആൻസ് ദേവാലത്തിൽ വിശുദ്ധ തോമാസ്ലീഹായുടെയും, ഇടവകാമദ്ധ്യസ്ഥയായ വിശുദ്ധ അന്നായുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ സംയുക്തമായി 23 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. വ്യാഴം രാവിലെ ഇടവകാ വികാരി ഫാ.ബാബു പാറത്തോട്ടുംകര തിരുനാളിന് കൊടിയേറ്റി . തുടർന്ന് ലദീഞ്ഞ്, പരേത സ്മരണ എന്നിവ നടന്നു. വെള്ളി) രാവിലെ ഏഴിന് കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം. ഫാ.അബ്രാഹം കളരിക്കൽ സന്ദേശം നൽകും. ശനി രാവിലെ 6.45-ന് നടക്കുന്ന ആഘോഷമായി ദിവ്യബലിക്ക് ഫാ.ജോസഫ് തേനംമാക്കൽ കാർമ്മികത്വം വഹിക്കും.വൈകൂന്നേരം ഏഴിന് പൊന്നംപറമ്പ് കുരിശടിയിൽ നടക്കുന്ന ലദീഞ്ഞിന് ഫാ.സജി പുത്തൻപുരയ്ക്കൽ നേതൃത്വം നൽകും. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം.ഫാ.ആൻറണി വെട്ടിയാനിക്കൽ തിരുനാൾ സന്ദേശം നൽകും.ഫാ.ജോർജ് ഊന്നുകല്ലേൽ പരി കുർബാനയുടെ ആശീർവ്വാദം നൽകും. ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.ജിലേഷ് പുഴക്കരോട്ട് കാർമ്മികത്വം വഹിക്കും. ഫാ.ബിനു ചെറുകര, ഫാ.സ്റ്റീഫൻ കുളക്കാട്ടുകൂടി, ഫാ.സജി മേക്കാട്ടേൽ. എന്നിവർ സഹകാർമികത്വം വഹിക്കും. ഫാ.ബെന്നി കന്നുവെട്ടിയേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം ഫാ.ജോർജ് കപ്പുകാലായിൽ പരി .കുർബാനയുടെ ആശീർവ്വാദം നൽകും തൂടർന്ന് സ്നേഹവിരുന്ന്. രാത്രി 8 ന് പയ്യാവൂർ സെന്റ് ആൻസ് അങ്കണത്തിൽ അങ്കമാലി അഭിരമ്യ അവതരിപ്പിക്കുന്ന "അച്ഛന്റെ ഒറ്റമകൻ" നാടകം.



Latest

Copyrights@2016.