america

ഇന്ന് പെസഹാ.

Anil Mattathikunnel  ,  2017-04-12 09:44:17pmm

ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്നാനായ പള്ളികളിൽ പെസഹാ ആചരണം മദന് വരുന്നു. രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയപള്ളിയിൽ ക്നാനായ സിറിയൻ ആർച്ച്ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് വലിയമെത്രാപോലിത്ത പെസഹാ ശ്രുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കത്തീഡ്രൽ പള്ളിയിലും അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കണ്ണൂർ ശ്രീപുരം പള്ളിയിലും കാൽ കഴുകൽ ശുശ്രൂഷയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഉഴവൂർ ഫൊറോനാ പള്ളിയിൽ ഫൊറോനാ വികാരി ഫാ. തോമസ് പ്രാലേൽ, ചുങ്കം ഫൊറോനാ പള്ളിയിൽ വികാരി ഫാ. ജോർജ്ജ് പുതുപ്പറമ്പിൽ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ഷിക്കാഗോയിൽ ഫാ. തോമസ് മുളവനാൽ സെന്റ് മേരീസ് ഇടവകയിലും ഫാ. എബ്രഹാം മുത്തോലത്ത് സേക്രട്ട് ഹാർട്ട് ഇടവകയിലും പെസഹായുടെ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.



Latest

Copyrights@2016.