america

ലോസ് ഏഞ്ചൽസിൽ ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 15ന്

Cijoy Parapally  ,  2017-04-10 10:56:54pmm

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയും ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ (കെ.സി.സി.എസ്.സി) യും സംയുക്തമായി ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 15ന് വൈകുന്നേരം 6:30ന് വിശുദ്ധ കുർബാനയും ഉയർപ്പിന്റെ തിരുക്കർമ്മങ്ങളും സെന്റ് പയസ് ടെൻത് ദേവാലയത്തിൽ വച്ച് നടക്കും. തുടർന്ന് സ്നേഹവിരുന്നും കലാ സന്ധ്യയും എൽക്സ് ലോഡ്ജ് ഹാളിൽ വച്ച് നടക്കും.

 

സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. സിജു മുടക്കോലിൽ, ട്രസ്റ്റിമാരായ ജോൺ മാത്യു മുട്ടത്തിൽ, റോജി കണ്ണാലിൽ, കെ.സി.സി.എസ്.സി പ്രസിഡണ്ട് ഷിജു അപ്പോഴിയിൽ, വൈസ് പ്രസിഡണ്ട് ടീന മാനുങ്കൽ, സെക്രട്ടറി ജോൺ വള്ളിപ്പടവിൽ, ജോ. സെക്രട്ടറി ദീപക് മുണ്ടുപാലത്തുങ്കൽ, ട്രഷറർ ചാക്കോ തെക്കേക്കരോട്ട്, കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകും.



Latest

Copyrights@2016.