india
" എന്റെ പള്ളി " വീഡിയോ കോംമ്പറ്റീഷൻ സംക്രാന്തി ജേതാക്കൾ - Video Available
Saju Kannampally , 2017-03-18 08:09:33amm
ജോബിൻ പുഴക്കരോട്ട്

" എന്റെ പള്ളി " വീഡിയോ കോംമ്പറ്റീഷൻ സംക്രാന്തി ജേതാക്കൾവരും തലമുറക്ക് വേണ്ടി പുസ്തത്താളുകളിൽ ഉറങ്ങി കിടന്ന നമ്മുടെ പള്ളികളുടെ ചരിത്രങ്ങളെ വീഡിയോ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കെ സി വൈ എൽ ഇടയ്ക്കാട്ട് ഫൊറോനാ കോട്ടയം അതിരൂപത തലത്തിൽ സംഘടിപ്പിച്ച എന്റെ പള്ളി വീഡിയോ കോംമ്പറ്റീഷനിൽ, സംക്രാന്തി ഒന്നും, ചാരമംഗലം രണ്ടും, കണ്ണങ്കര മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.15 ഓളം ടീമുകൾ ആവേശത്തോടെ പങ്കെടുത്ത മത്സരത്തിൽ നിന്നും മികച്ച 5 ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു, അതിനു ശേഷം ഇന്ന് ചങ്ങനാശേരി മീഡിയ വില്ലേജിൽ വെച്ച് 5 ടീമിന്റെ സംഘാടകർക്കു വേണ്ടി നടത്തപ്പെട്ട പ്രത്യേക അഭിമുഖത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.പരിപാടികൾക്ക് ഫൊറോനാ ചാപ്ലയിൻ ഫാ ജെയിംസ് പൊങ്ങാനയിൽ, ഫാ : സൈജു പുത്തൻപറമ്പിൽ, ജിൻസ് പൂത്തറ , സബിൻ മാളിയേക്കൽ, ജോബിൻ പുഴക്കരോട്ട് , ജെറിൻ ചെറുകാട്, റിയ കളത്ര എന്നിവർ നേതൃത്വം നൽകി.ചരിത്രമായി മാറിയ ഈ മത്സരത്തിന്റെ ഭാഗമായ എല്ലാവരും ഫൊറോനാ ഭാരവാഹികൾ നന്ദി അറിയിച്ചു.