india

ചെറുപുഷ്പ മിഷൻ ലീഗ് കുടിയേറ്റ പ്രേഷിത സംഗമം സംഘടിപ്പിക്കുന്നു

Cijoy Parapally  ,  2017-03-18 12:28:49amm ലിബിൻ കരിംപ്ലാക്കിൽ

പയ്യാവൂർ: ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്നാനായ സമുദായം തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് നടത്തിയ ഐതിഹാസിക കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജിയൺ കുടിയേറ്റ പ്രേഷിത സംഗമം സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 വ്യാഴാഴ്ച പയ്യാവൂർ ടൗണിൽ കുടിയേറ്റ പ്രേഷിത റാലി, പൊതുസമ്മേളനം എന്നീ പരിപാടികളോടെ വിപുലമായി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണം പയ്യാവൂർ ടൗണിൽ നടന്നു. മടമ്പം ഫൊറോനാ പള്ളി വികാരി ഫാ. ജോർജ് കപ്പുകാലായിൽ ജനറൽ കൺവീനർ ആയി ഏഴു കമ്മിറ്റികൾ രൂപീകരിച്ചു. ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. അബ്രഹാം പറമ്പേട്ട്, ഫാ. ബിനു ചെറുകര, ഫാ. ബാബു പാറത്തോട്ടുംകര, ഫാ. ലൂക്ക് കരിമ്പിൽ, മിഷൻ ലീഗ് മടമ്പം മേഖല ഡയറക്ടർ ഫാ. ജിലേഷ് പുഴക്കരോട്ട്, മിഷൻ ലീഗ് കണ്ണൂർ റീജണൽ പ്രസിഡന്റ് ജിതിൻ മുതുകാട്ടിൽ, ജനറൽ ഓർഗനൈസർ ലിബിൻ കരിംപ്ലാക്കിൽ എന്നിവർ പ്രസംഗിച്ചു. മടമ്പം ഫൊറോനായിലെ വിവിധ ഇടവകകൾ പ്രതിനിധീകരിച്ച് നാല്പതോളം പേർ യോഗത്തിൽ സംബന്ധിച്ചു.



Latest

Copyrights@2016.