india

മേജർ സെമിനാരി ക്യാമ്പ് – 2017 മാർ.ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു

Editor  ,  2017-03-17 12:12:59pmm ക്ലിന്റിസ് ജോർജ്ജ്

തടിയമ്പാട്: കോട്ടയം അതിരൂപതാ മേജർ സെമിനാരി ക്യാമ്പ് 2017 അഭി.കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ.ജോസഫ്‌ പണ്ടാരശ്ശേരി ഉദ്‌ഘാടനം ചെയ്തു.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.ഡിസംബറിൽ പൗരോഹിത്യം സ്വീകരിക്കുന്ന കോട്ടയം അതിരൂപതയിലെ 9 ബ്രദേഴ്സിന് അന്നേദിവസം ഡീക്കൻ പട്ടം നൽകും.കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭി.മാർ.മാത്യു മൂലക്കാട്ട് പിതാവിന്റെ കാർമികത്വത്തിലാണ് ഇവർക്കു ഡീക്കൻ പട്ടം നൽകുന്നത്.തടിയമ്പാട് ഫാത്തിമാമാതാ പള്ളിയിൽ വച്ചാണ് പട്ടം നൽകുന്നത്.60 ബ്രദേഴ്സ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.ബഹു.വൈദികരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിൽ അതിരൂപത മൈനർ സെമിനാരി റെക്ടർ ഫാ.ബിബി തറയിൽ,OSB മൈനർ സെമിനാരി റെക്ടർ ഫാ.ബോബി പന്നൂറയിൽ,ഗുഡ്‌ഷെപ്പേഡ് മേജർ സെമിനാരി പ്രൊഫസർ ഫാ.ജോയി കറുകപ്പറമ്പിൽ, ഫാ.ഡാലിഷ് കൊച്ചേരിയിൽ, ഫാ.ഷിനോജ് വെള്ളായിക്കൽ, ഫാ.ലിജോ കൂടത്തിനാൽ, ഫാ.ജെയിംസ് വടക്കേക്കണ്ടംകരി എന്നിവർ സന്നിഹിതരായിരുന്നു.



Latest

Copyrights@2016.