gulf

ദുബായ് ക്നാനായ കാത്തോലിക് കോൺഗ്രസ് -2017 ലെ ആദ്യ ജനറൽ ബോഡിയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി

Anil Mattathikunnel  ,  2017-03-05 09:45:28pmm ക്ലിന്റിസ് ജോർജ്ജ്

ഫെബ്രുവരി 17 ന് ദുബൈയിലെ EAT & DRINK ഓഡിറ്റോറിയത്തിൽ 2016 വർഷത്തിലെ പ്രവർത്തന അവലോകനവും 2017 വർഷത്തിലെ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടത്തി.പോയ വര്ഷം വളരെ ഉർജ്ജസ്വലതയോടെ KCC ദുബായിയെ നയിച്ച ശ്രി റെജി തോമസ് വടകരയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിനു ജോളിന് ജോസ് പ്ലാത്താനത് സ്വാഗതം ആശംസിച്ചു .കടുത്തുരുത്തി MLA ശ്രി മോൻസ് ജോസഫ് യോഗത്തിന്റെ മുഖ്യാതിഥി ആയിരുന്നു . 2017 ലെ പ്രവർത്തനോദ്ഘാടനം അദ്ദേഹം തദവസരത്തിൽ നിർവ്വഹിച്ചു.വര്ഷങ്ങളായി KCC ദുബായ് നടത്തിവരുന്ന നല്ല പ്രവത്തനങ്ങളെ MLA പ്രശംസിച്ചു .ക്നാനായ സമുദായം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അത് അതിജീവിക്കാനായി നമ്മൾ കാണിക്കേണ്ട ശക്തിയും കെട്ടുറപ്പും, പുതിയ തലമുറയിലേക്കു എങ്ങനെ പകർന്നു കൊടുക്കാം എന്നതിനെക്കുറിച്ചും KCC ചെയർമാൻ ശ്രി വിൻസെന്റ് വലിയവീട്ടിൽ തൻ്റെ ആശംസപ്രസംഗത്തിൽ പ്രതിപാദിച്ചു.

 

KCC സെക്രട്ടറി ശ്രി ലൂക്കോസ് എരുമേലിക്കര അവതരിപ്പിച്ച വാർഷിക റിപ്പോര്ടന് ശേഷം ഹ്രസ്വ കാലത്തേക്ക് ഒരു ദൗത്യവുമായി നാട്ടിലേക്ക് യാത്രയാകുന്ന ശ്രി ജെനിൻ ജോണിനും കുടുംബത്തിനും സന്തോഷ പൂർണ്ണമായ യാത്രയയപ്പു നൽകി . പോയവർഷത്തെ ക്രിസ്തുമസ് പുൽക്കൂട് ,ട്രീ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി 2017 വർഷത്തിൽ ദുബായ് KCC യെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരെ പ്രസ്തുത യോഗത്തിൽ KCC ചെയർമാൻ ശ്രി വിൻസെന്റ് വലിയവീട്ടിൽ സദസ്സിനു പരിചയപ്പെടുത്തി. 2016 ഇൽ വളരെ നല്ല രീതിയിൽ KCC നയിച്ച ശ്രി റെജി തോമസ് വാടകരയെ വീണ്ടും പ്രെസിഡന്റായി തിരഞ്ഞെടുത്തു ശ്രി മനു എബ്രഹാം നടുവത്തറ സെക്രട്ടറി ആയും ശ്രി അറയ്ക്കൽ ബിജു ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു . പുതിയ കമ്മിറ്റി അംഗങ്ങളെ യോഗത്തിൽ തിരഞ്ഞെടുത്തു ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു .

 

ശ്രി ജോബി വള്ളീനായിൽ ശ്രി രെഞ്ചു കോയിത്തറ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിവിധ കലാപരിപാടികൾ യോഗത്തിനു മിഴിവേകി.ശ്രി ബിജു അറയ്ക്കൽ ക്രതഞ്ജത അർപ്പിച്ചു.ദുബായ് KCYL അംഗങ്ങൾ നടത്തിയ ഗാനമേള വേറിട്ടൊരു അനുഭവമായിരുന്നു .



Latest

Copyrights@2016.