കാരുണ്യ ഹൃദയവുമായി ക്നാനായ സമൂഹം. ഒരാഴ്ച്ചക്കുള്ളിൽ പയ്യാവൂരിലെ നിർധന കുടംബത്തിനു വേണ്ടി സ്വരൂപിച്ചത് 15000+ ഡോളർ.

Anil Mattathikunnel  ,  2017-02-23 05:35:20pmm

ചിക്കാഗോ: പയ്യാവൂരിൽ കഷ്ടതയുടെ തീവ്രത ശിരസ്സാവഹിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ക്നാനായ കുടുംബത്തെ പറ്റിയുള്ള വാർത്ത കഴിഞ്ഞ ആഴ്ചയിൽ ക്നാനായ വോയിസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ കുടുംബത്തെ സഹായിക്കുവാൻ കയ്യും മെയ്യും മറന്നു ലോൿമെമ്പാടുമുള്ള ക്നാനായ സമുദായംഗങ്ങൾ ഒരുമിക്കുന്ന കാഴ്ചയാണ് ഈ ആഴ്ച ക്നാനായ വോയിസിന്റെ പ്രേക്ഷകരോട് പങ്കുവെയ്ക്കുവാനുള്ളത്. ഡാളസ്സിൽ സ്ഥിരതാമസക്കാരനായ കല്ലറ പഴയപള്ളി ഇടവകാംഗവും ഇത്തവണ കെ സി സി എൻ എ തെരെഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയുമായ  ജെയ്‌സൺ ഓളിയിൽ gofandme യിൽ ആരംഭിച്ച ക്യാമ്പയിന് പതിനായിരം ഡോളർ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും ആ ലക്‌ഷ്യം കേവലം 5 ദിവസങ്ങൾക്കുള്ളിൽ മറികടന്നുകൊണ്ട് ക്നാനായ സമൂഹത്തിന്റെ കരുണയുടെ മുഖം വെളിവാകുകയാണ്. നൂറ്റി നാല്പത്തിരണ്ടുപേരുടെ സഹായം കൊണ്ടാണ് ഈ ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. കാൻസറും പാർക്കിൻസണും ബാധിച്ച അമ്മയും മെനിഞ്ചൈറ്റിസ് ബാധിച്ച 31 വയസ്സുകാരൻ സഹോദരനും ഒപ്പം ജോലിയുപേക്ഷിച്ച് ഇടിഞ്ഞു വീഴാറായിരിക്കുന്ന ഭവനത്തിൽ താമസിക്കുന്ന ജസ്റ്റിയെ സംബന്ധിച്ച് ഈ തുക ഒരു ആശ്വാസമാകും എങ്കിലും ചികിത്സക്കും ഒരു വീടിനും വേണ്ടി കൂടുതൽ സുമനസ്സുകൾ മുന്നോട്ടു വന്നാൽ അത് ഒരു കുടുംബത്തിന്റെ വേദനയ്ക്ക് ഒരു വലിയ പരിഹാരമാകും എന്നതിൽ സംശയമില്ല. ഈ കുടുംബത്തിന് തണലാകുവാൻ വേണ്ടി രൂപം കൊടുത്ത ആക്ഷൻ 

കൗൺസിലിന്റെ നേതൃത്വത്തിൽ ഇവർക്ക് വേണ്ടി ഒരു ഭവനം പണി തുടങ്ങി എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിൽ കിതയ്ക്കുകയാണ് പണിയുടെ വേഗം. എന്നാലും ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഒരുമിച്ചാൽ സാധിക്കാത്ത കാര്യമല്ല ഇത് എന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് 

ആക്ഷൻ കൗൺസിൽ അംഗങ്ങൾ. 

സംസാരത്തിലും സാമൂഹിക  മാധ്യമങ്ങളിലെ ഇടപെടലുകളിലും മാത്രമായി കാരുണ്യത്തിന്റെ സ്പര്ശനങ്ങൾ ഒതുക്കാതെ പ്രവർത്തിയിൽ അത് കാണിക്കുവാനും, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പികൊണ്ട് താങ്ങും തണലുമാകുവാനും ലോകമെമ്പാടുമുള്ള ക്നാനായ സമൂഹത്തെ ഒരിക്കൽ കൂടി ക്ഷണിക്കുകയാണ്. സഹായിക്കുവാൻ താല്പര്യമുള്ളവർ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ യജ്ഞത്തിൽ പങ്കാളികളാവുക. 

Please pay through the fllowing link
https://www.gofundme.com/please-help-this-knanaya-family
ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ക്നാനായ വോയ്‌സിൽ പ്രസിദ്ധീകരിച്ച വാർത്ത താഴെ കൊടുത്തിരിക്കുന്നു. 
https://www.youtube.com/watch?v=dmKP5EhCsrY&t=5s
അമ്മക്ക് കാന്‍സറും പാര്‍ക്കിന്‍സണ്‍സ് രോഗവും. മെനിഞ്ചൈറ്റിസ് ബാധിച്ച് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത 32 വയസുള്ള മകന്‍ കുട്ടന്‍. ഇവര്‍ക്ക് സംരക്ഷണത്തിനായി ജോലി ഉപേക്ഷിച്ച് വീട്ടില്‍ അമ്മയേയും സഹോദരനെയും ശുശ്രുഷിക്കുകയാണ് ജസ്റ്റി. പയ്യാവൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി ഇടവകാംഗമായ കാക്കനാട്ട് ജോണിന്റെ കുടുംബത്തിന്റെ കഥയാണിത്. ജോണ്‍ മൂന്നുവര്‍ഷം മുമ്പ് സ്‌ട്രോക്ക് ബാധിച്ച് മരിച്ചു. നേഴ്‌സായ ജസ്റ്റിയുടെ ശമ്പളവും അമ്മ ത്രേസ്യാമ്മ കൂലിപ്പണിക്ക് പോയി കിട്ടിയിരുന്ന ചുരുങ്ങിയ കൂലിയും കൊണ്ടാണ് കുടുംബം മുന്നോട്ട് പോയത്. അതിനിടെ അമ്മ ത്രേസ്യാമ്മക്ക് കാന്‍സര്‍ ബാധിച്ച് കിടപ്പിലായി.അതോടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായി. കുട്ടന്‍ പുറം ലോകം കണ്ടിരുന്നത് അമ്മ ത്രേസ്യാമ്മയുടെ കൈപിടിച്ചായിരുന്നു. അമ്മയുടെ രോഗം കുട്ടന്റെ ജീവിതത്തിലും ഇരുള്‍വീഴ്ത്തി. കുടുംബത്തിന്റെ ഏക വരുമാനമായിരുന്ന തന്റെ ജോലി ഉപേക്ഷിച്ച് അമ്മയേയും സഹോദരനെയും നോക്കാന്‍ ജസ്റ്റിക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. പക്ഷേ വിവരുമാനം ഒന്നുമില്ലാതെ ഈ കുടുംബം എങ്ങനെ മുന്നോട്ടു പോകും? ഇടിഞ്ഞു വീഴാറായ വീട്ടില്‍ രോഗത്തോടും വിധിയോടും ഒരുമിച്ച് പൊരുതുകയാണ് അവര്‍ . എല്ലാം നോക്കാന്‍ 27 കാരിയായ ഈ പെണ്‍കുട്ടിമാത്രം. ചുമക്കാന്‍ പറ്റാത്ത ഭാരം ചുമലില്‍പേറി വിധിയോട് പൊരുതി തളര്‍ന്നു നില്‍ക്കുകയാണ് ജസ്റ്റി. കാറ്റും മഴയും വരുമ്പോള്‍ ജസ്റ്റിയുടെ മനസില്‍ തീയാണ്. ചിതലെടുത്ത് വീഴാറായി നില്‍ക്കുന്ന വീട് തലയില്‍ വീഴുമോയെന്ന ആശങ്ക. വിവാഹം ചെയ്ത് സന്തോഷത്തോടെ കഴിയേണ്ട പ്രായത്തില്‍ ഒരു കുടുംബത്തിന്റെ, ചുമക്കാന്‍ പറ്റാത്ത അത്ര ഭാരം ചുമലില്‍പേറി അവശയായി അവള്‍ നില്‍ക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച അമ്മക്ക് മരുന്ന് വാങ്ങാന്‍ മാസം വലിയൊരു തുക വേണം. കാന്‍സര്‍ രോഗത്തിന് തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ചികില്‍സ. പട്ടിണിയും രോഗവും ബാധിച്ച രണ്ട് മനുഷ്യ ജന്‍മങ്ങള്‍ക്ക് ഇടിഞ്ഞു വീഴാറായ വീട്ടില്‍ കാവല്‍ നില്‍ക്കുകയാണ് ഈ പെണ്‍കുട്ടി. മരുന്ന് വാങ്ങണം, വീടുവേണം. പിന്നെ വിശപ്പിന് ഇവര്‍ക്ക് ഭക്ഷണം കഴിക്കണം. ഇവള്‍ നമ്മുടെ സഹോദരിയല്ലേ. നമുക്ക് സഹായിക്കാന്‍ കഴിയില്ലേ. സുമനസുകളുടെ സഹായം ഇവര്‍ക്ക് വേണം. ഈഅടുത്തു ഈ കുടുംബത്തെ കുറിച്ച് മലയാള മനോരമയിൽ വന്ന വീഡിയോ ഇതോടൊപ്പം ചേർക്കുന്നു. ഈ കുടുംബത്തെ സഹായിക്കാന്‍ സന്‍മനസുള്ളവര്‍ നിങ്ങളുടെ സംഭാവന K.C.A.W sort code 20-97-90 ac No 93331008 അക്കൗണ്ടില്‍ നിക്ഷേപിക്കുക. നിങ്ങളുടെ സംഭാവന ഈ കുടുംബത്തിന് കൈമാറുന്നതാണ്. നിങ്ങളുടെ ചെറിയ സംഭാവന ഈ കൂടുംബത്തിന് വലിയൊരു ആശ്വാസമാറും എന്നതില്‍ സംശയം ഇല്ല.

Please watch the video in the following link

https://wwwചിക്കാഗോ: പയ്യാവൂരിൽ കഷ്ടതയുടെ തീവ്രത ശിരസ്സാവഹിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ക്നാനായ കുടുംബത്തെ പറ്റിയുള്ള വാർത്ത കഴിഞ്ഞ ആഴ്ചയിൽ ക്നാനായ വോയിസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ കുടുംബത്തെ സഹായിക്കുവാൻ കയ്യും മെയ്യും മറന്നു ലോൿമെമ്പാടുമുള്ള ക്നാനായ സമുദായംഗങ്ങൾ ഒരുമിക്കുന്ന കാഴ്ചയാണ് ഈ ആഴ്ച ക്നാനായ വോയിസിന്റെ പ്രേക്ഷകരോട് പങ്കുവെയ്ക്കുവാനുള്ളത്. ഡാളസ്സിൽ സ്ഥിരതാമസക്കാരനായ കല്ലറ പഴയപള്ളി ഇടവകാംഗവും ഇത്തവണ കെ സി സി എൻ എ തെരെഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി ആയി മത്സരിക്കുന്ന ജെയ്‌സൺ ഓളിയിൽ gofandme യിൽ ആരംഭിച്ച ക്യാമ്പയിന് പതിനായിരം ഡോളർ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും ആ ലക്‌ഷ്യം കേവലം പന്ത്രണ്ട് ദിവസങ്ങൾക്കുള്ളിൽ മറികടന്നുകൊണ്ട് ക്നാനായ സമൂഹത്തിന്റെ കരുണയുടെ മുഖം വെളിവാകുകയാണ്. നൂറ്റി നാല്പത്തിരണ്ടുപേരുടെ സഹായം കൊണ്ടാണ് ഈ ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. കാൻസറും പാർക്കിൻസണും ബാധിച്ച അമ്മയും മെനിഞ്ചൈറ്റിസ് ബാധിച്ച 31 വയസ്സുകാരൻ സഹോദരനും ഒപ്പം ജോലിയുപേക്ഷിച്ച് ഇടിഞ്ഞു വീഴാറായിരിക്കുന്ന ഭവനത്തിൽ താമസിക്കുന്ന ജസ്റ്റിയെ സംബന്ധിച്ച് ഈ തുക ഒരു ആശ്വാസമാകും എങ്കിലും ചികിത്സക്കും ഒരു വീടിനും വേണ്ടി കൂടുതൽ സുമനസ്സുകൾ മുന്നോട്ടു വന്നാൽ അത് ഒരു കുടുംബത്തിന്റെ വേദനയ്ക്ക് ഒരു വലിയ പരിഹാരമാകും എന്നതിൽ സംശയമില്ല. സംസാരത്തിലും സാമൂഹിക  മാധ്യമങ്ങളിലെ ഇടപെടലുകളിലും മാത്രമായി കാരുണ്യത്തിന്റെ സ്പര്ശനങ്ങൾ ഒതുക്കാതെ പ്രവർത്തിയിൽ അത് കാണിക്കുവാനും, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പികൊണ്ട് താങ്ങും തണലുമാകുവാനും ലോകമെമ്പാടുമുള്ള ക്നാനായ സമൂഹത്തെ ഒരിക്കൽ കൂടി ക്ഷണിക്കുകയാണ്. സഹായിക്കുവാൻ താല്പര്യമുള്ളവർ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ യജ്ഞത്തിൽ പങ്കാളികളാവുക. 

Please pay through the fllowing link

https://www.gofundme.com/please-help-this-knanaya-family

ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ക്നാനായ വോയ്‌സിൽ പ്രസിദ്ധീകരിച്ച വാർത്ത താഴെ കൊടുത്തിരിക്കുന്നു. 

https://www.youtube.com/watch?v=dmKP5EhCsrY&t=5s

അമ്മക്ക് കാന്‍സറും പാര്‍ക്കിന്‍സണ്‍സ് രോഗവും. മെനിഞ്ചൈറ്റിസ് ബാധിച്ച് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത 32 വയസുള്ള മകന്‍ കുട്ടന്‍. ഇവര്‍ക്ക് സംരക്ഷണത്തിനായി ജോലി ഉപേക്ഷിച്ച് വീട്ടില്‍ അമ്മയേയും സഹോദരനെയും ശുശ്രുഷിക്കുകയാണ് ജസ്റ്റി. പയ്യാവൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി ഇടവകാംഗമായ കാക്കനാട്ട് ജോണിന്റെ കുടുംബത്തിന്റെ കഥയാണിത്. ജോണ്‍ മൂന്നുവര്‍ഷം മുമ്പ് സ്‌ട്രോക്ക് ബാധിച്ച് മരിച്ചു. നേഴ്‌സായ ജസ്റ്റിയുടെ ശമ്പളവും അമ്മ ത്രേസ്യാമ്മ കൂലിപ്പണിക്ക് പോയി കിട്ടിയിരുന്ന ചുരുങ്ങിയ കൂലിയും കൊണ്ടാണ് കുടുംബം മുന്നോട്ട് പോയത്. അതിനിടെ അമ്മ ത്രേസ്യാമ്മക്ക് കാന്‍സര്‍ ബാധിച്ച് കിടപ്പിലായി.അതോടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായി. കുട്ടന്‍ പുറം ലോകം കണ്ടിരുന്നത് അമ്മ ത്രേസ്യാമ്മയുടെ കൈപിടിച്ചായിരുന്നു. അമ്മയുടെ രോഗം കുട്ടന്റെ ജീവിതത്തിലും ഇരുള്‍വീഴ്ത്തി. കുടുംബത്തിന്റെ ഏക വരുമാനമായിരുന്ന തന്റെ ജോലി ഉപേക്ഷിച്ച് അമ്മയേയും സഹോദരനെയും നോക്കാന്‍ ജസ്റ്റിക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. പക്ഷേ വിവരുമാനം ഒന്നുമില്ലാതെ ഈ കുടുംബം എങ്ങനെ മുന്നോട്ടു പോകും? ഇടിഞ്ഞു വീഴാറായ വീട്ടില്‍ രോഗത്തോടും വിധിയോടും ഒരുമിച്ച് പൊരുതുകയാണ് അവര്‍ . എല്ലാം നോക്കാന്‍ 27 കാരിയായ ഈ പെണ്‍കുട്ടിമാത്രം. ചുമക്കാന്‍ പറ്റാത്ത ഭാരം ചുമലില്‍പേറി വിധിയോട് പൊരുതി തളര്‍ന്നു നില്‍ക്കുകയാണ് ജസ്റ്റി. കാറ്റും മഴയും വരുമ്പോള്‍ ജസ്റ്റിയുടെ മനസില്‍ തീയാണ്. ചിതലെടുത്ത് വീഴാറായി നില്‍ക്കുന്ന വീട് തലയില്‍ വീഴുമോയെന്ന ആശങ്ക. വിവാഹം ചെയ്ത് സന്തോഷത്തോടെ കഴിയേണ്ട പ്രായത്തില്‍ ഒരു കുടുംബത്തിന്റെ, ചുമക്കാന്‍ പറ്റാത്ത അത്ര ഭാരം ചുമലില്‍പേറി അവശയായി അവള്‍ നില്‍ക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച അമ്മക്ക് മരുന്ന് വാങ്ങാന്‍ മാസം വലിയൊരു തുക വേണം. കാന്‍സര്‍ രോഗത്തിന് തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ചികില്‍സ. പട്ടിണിയും രോഗവും ബാധിച്ച രണ്ട് മനുഷ്യ ജന്‍മങ്ങള്‍ക്ക് ഇടിഞ്ഞു വീഴാറായ വീട്ടില്‍ കാവല്‍ നില്‍ക്കുകയാണ് ഈ പെണ്‍കുട്ടി. മരുന്ന് വാങ്ങണം, വീടുവേണം. പിന്നെ വിശപ്പിന് ഇവര്‍ക്ക് ഭക്ഷണം കഴിക്കണം. ഇവള്‍ നമ്മുടെ സഹോദരിയല്ലേ. നമുക്ക് സഹായിക്കാന്‍ കഴിയില്ലേ. സുമനസുകളുടെ സഹായം ഇവര്‍ക്ക് വേണം. ഈഅടുത്തു ഈ കുടുംബത്തെ കുറിച്ച് മലയാള മനോരമയിൽ വന്ന വീഡിയോ ഇതോടൊപ്പം ചേർക്കുന്നു. ഈ കുടുംബത്തെ സഹായിക്കാന്‍ സന്‍മനസുള്ളവര്‍ നിങ്ങളുടെ സംഭാവന K.C.A.W sort code 20-97-90 ac No 93331008 അക്കൗണ്ടില്‍ നിക്ഷേപിക്കുക. നിങ്ങളുടെ സംഭാവന ഈ കുടുംബത്തിന് കൈമാറുന്നതാണ്. നിങ്ങളുടെ ചെറിയ സംഭാവന ഈ കൂടുംബത്തിന് വലിയൊരു ആശ്വാസമാറും എന്നതില്‍ സംശയം ഇല്ല.

Please watch the video in the following link

https://www.youtube.com/watch?v=dmKP5EhCsrY&t=5s

Please pay through the fllowing link

https://www.gofundme.com/please-help-this-knanaya-family

Latest

Copyrights@2016.