gulf

മസ്‌ക്കറ്റ് കെ സി വൈ എൽ ന്റെ ഇ വർഷത്തെ പ്രഥമ സംഗമം നടത്തി.

Anil Mattathikunnel  ,  2017-02-20 09:20:26pmm ക്ലിന്റിസ് ജോർജ്ജ്

മസ്‌ക്കറ്റ്: മസ്കറ്റ് കെ സി വൈ എൽ ന്റെ 2017 ലെ പ്രഥമ സംഗമം കെ സി വൈ എൽ ഡയറക്ടർ സോളമൻ ജോസിന്റെ ഡാർസെറ്റിലുള്ള ഭവനത്തിൽ വച്ച് നടത്തപ്പെട്ടു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ യുവജനങ്ങലെ സാക്ഷിനിർത്തി രാവിലെ 10.30 ഓടെയാണ് പരിപാടികൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചത്. മാർത്തോമൻ പാടിക്കൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് കെ സി വൈ എൽ സെക്രട്ടറി അനിൽ മാത്യു നെടുമ്പള്ളിൽ സ്വാഗതം ആശംസിച്ചു. സംഗമം ഉദ്ഘാടനം ചെയ്തത് കെ സി സി ഒമാൻ പ്രസിഡണ്ട് ജോഷി എബ്രഹാം തറയിൽ ആയിരുന്നു. ക്നാനായ യുവജനങ്ങളാണ് ക്നാനായ സമുദായത്തിന്റെ ഭാവി നിർണ്ണയിക്കുന്നവർ എന്നും, യുവജനങ്ങളാണ് വളരുന്ന തലമുറ ഉറ്റുനോക്കുന്ന സമുദായത്തിന്റെ ഉർജ്ജസ്രോതസ്സുകൾ എന്നും അദ്ദേഹം തണ്ടിന്റെ ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കെ സി വൈ എൽന്റെയും കെ സി സിയുടെയും മുൻ ഭാരവാഹികളും പുതിയ ഭാരവാഹികളും സമ്മേളനത്തെ അതിസമ്പാദന ചെയ്തു സംസാരിച്ചു. കെ സി വൈ എൽ പ്രസിഡണ്ട് റീജു മുണ്ടക്കപ്പറമ്പിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മസ്‌ക്കറ്റ് കെ സി വൈ എൽ ന്റെ ഈ വർഷത്തെ പ്രവർത്തനരേഖ സമ്മേളനത്തിൽ അവതരിപ്പിച്ചു. കെ സി വൈ എൽ തന്റെ സീനിയർ അംഗമായ ഡയസ് തേക്കുംകാട്ടിലിനെ സമ്മേളനത്തിൽ ആദരിച്ചു. യോഗത്തിൽ വച്ച് കെ സി വൈ എൽ ന്റെ അഞ്ച് റീജിയണൽ കോർഡിനേറ്റേർഴ്‌സിനെയും തെരെഞ്ഞെടുത്തു.അനൂപ് എബ്രഹാം, ബോബിൻ പെരുമാനത്താഴെ, ടോണി ലൂക്ക്, ജോബിൻ, ആൽവിൻ എന്നിവരാണ് റീജണൽ കോർഡിനേറ്റേഴ്. സമ്മേളനത്തിന്റെ ഭാഗമായി നിരവധി വിനോദ പരിപാടികളും ഭക്ഷണവും ക്രമീകരിച്ചിരുന്നു.

 

കെ സി വൈ എൽ ഭാരവാഹികളായ റീജു മുണ്ടക്കൽപറമ്പിൽ (പ്രസിഡണ്ട്), ജെസ്സെൻ മേക്കാട്ടിൽ (വൈസ് പ്രസിഡണ്ട്), അനിൽ നെടുമ്പിള്ളിൽ (സെക്രട്ടറി), ജേക്കബ് പച്ചിക്കര (ട്രഷറർ), ജോസ്‌കുട്ടി സ്റ്റിഫൻ (എക്സ് പ്രസിഡണ്ട് & എക്സ് ഒഫിഷ്യോ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ സി സി ഭാരവാഹികളായ ജോഷി തറയിൽ (പ്രസിഡണ്ട്), ഷാൻടൂ കൊച്ചാപ്പിള്ളി (വൈസ് പ്രസിഡണ്ട്), ജെയിംസ് മേക്കാട്ടിൽ (മുൻ പ്രസിഡണ്ട്), മാത്യു മാക്കീൽ (കെ സി സി മിഡിൽ ഈസ്റ്റ് എക്സ് ചെയർമാൻ) എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. ജെസ്സെൻ മേക്കാട്ടിൽ (കെ സി വൈ എൽ വൈസ് പ്രസിഡണ്ട്) നന്ദിപ്രകാശനം നടത്തി. 



Latest

Copyrights@2016.