india

കെ.സി.സി. ഡൽഹി മയൂർ വിഹാർ യൂണിറ്റ് വാർഷികം നടത്തി

Editor  ,  2017-02-17 12:47:04amm ക്ളിന്റിസ് ജോര്ജ്ജ്

ഡൽഹി: ക്നാനായ കാത്തോലിക് കോൺഗ്രസ് ഡൽഹി മയൂർ വിഹാർ യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും  നടത്തപ്പെട്ടു. രാവിലെ മുതൽ ആരംഭിച്ച പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക വിനോദ പരിപാടികൾ യൂണിറ്റിലെ കെ.സി.വൈ.എൽ. ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

ഉച്ചക്കുശേഷം നടന്ന കാര്യപരിപാടികളിൽ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി നടത്തിയ പ്രാർത്ഥനാ യോഗത്തിന് ഫാ. ജേക്കബ് തടത്തിൽ നേതൃത്വം നൽകി. തുടർന്ന് നടന്ന മീറ്റിംഗിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് ശ്രീ സോയ് മാത്യു ഇടയാടിയിൽ അധ്യക്ഷനായിരുന്നു. ഫാ. ജേക്കബ് തടത്തിൽ, കെ.സി.സി. അതിരൂപതാ സമിതിയുടെ AICU മെമ്പർ ശ്രി ബേബി മുളവേലിപ്പുറം, കൂടാരയോഗം പ്രസിഡന്റ് ശ്രീ ബാബു കരികുളം, ഡൽഹി ക്നാനായ കാത്തോലിക് മിഷൻ സോണൽ കോ ഓർഡിനേറ്റർ ശ്രീ ജോൺസൻ വള്ളോംകുന്നേൽ, കെ.സി.സി.ഡൽഹി പ്രസിഡന്റ് ശ്രീ ജോർജ് മാത്യു പാലത്തടത്തിൽ, ഡൽഹി ക്നാനായ വിമൻസ് ഫോറം മേഖല കോ ഓർഡിനേറ്റർ ശ്രിമതി ആൻസി തങ്കച്ചൻ കൊച്ചുതൊട്ടിയിൽ, കെ.സി.വൈ.എൽ. യൂണിറ്റ് പ്രസിഡന്റ് ശ്രീ അഭിജിത് തോമസ് കൊച്ചുതൊട്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

കെ.സി.വൈ.എൽ, കെ.സി.സി ഡല്‍ഹി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചതുവഴി കൈവരിച്ച സംഘടനാപാടവം അതിരൂപതാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് തന്നെ ഏറെ സഹായിച്ചുവെന്ന് AICU മെമ്പര്‍ ശ്രി ബേബി മുളവേലിപ്പുറം പറഞ്ഞു. അംഗങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും പുതിയ പ്രവർത്തന മേഖലയ്ക്ക് എല്ലാ വിധ വിജയാശംസകൾ നേരുകയും ചെയ്തു.

കെ.സി.സി. യൂണിറ്റ് സെക്രട്ടറി ശ്രീ ജോൺ ഔസേപ്പ് പട്ടറപറമ്പിൽ മീറ്റിംഗ് കോ ഓർഡിനേറ്റർ ആയിരുന്നു. കെ.സി.സി. ഡൽഹി വൈസ് പ്രസിഡന്റ് ശ്രീ മാത്യു ചലപ്പിളിൽ, ജനറൽ സെക്രട്ടറി ശ്രീ ടോമി മാത്യു തൈത്തറപ്പേൽ, ട്രെഷറർ ശ്രീ സിബി ജോൺ പുതിയകുന്നേൽ തുടങ്ങിയവർ കായിക വിനോദ ഇനങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

 

 



Latest

Copyrights@2016.