america

ചിക്കാഗോ സെന്റ് മേരീസിൽ പുതിയ അല്മായ നേതൃത്വം

Anil Mattathikunnel  ,  2017-02-16 07:03:06pmm സ്റ്റീഫൻ ചൊള്ളമ്പേൽ

ചിക്കാഗോ : മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവക ദേവാലയത്തിലെ പുതിയ കൈക്കാരൻമാരുo പാരിഷ് കൗൺസിൽ അംഗങ്ങളും ജനുവരി 29-ന്‌ ചാർജെറ്റെടുത്തു .സെന്റ് മേരീസ് ദേവാലയത്തിൻറെ അൾത്താര മുന്നിൽ വച്ച് റവ .മോൺ തോമസ് മുളവനാൽ ചൊല്ലി കൊടുത്ത പ്രതിജ്ഞ വാചകം ഏറ്റുചൊല്ലികൊണ്ട് കൈക്കാരൻമാരായ ടിറ്റോ കണ്ടാരപ്പള്ളി , പോൾസൺ കുളങ്ങര , ജോയിച്ചൻ ചെമ്മാച്ചേൽ , സിബി കൈതക്കത്തൊട്ടി , ടോണി കിഴക്കേക്കുറ്റ്‌ എന്നിവർ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പാരീഷ് കൗൺസിൽ അംഗങ്ങളോടൊപ്പം, വേദപുസ്തകം സാക്ഷിയാക്കി സത്യ പ്രിതിജ്ഞ ചെയ്തു . ഇടവകയുടെ സ്വത്തുക്കളും വരുമാനങ്ങളും വികാരി അച്ചനോട് ചേർന്ന് കൂട്ടുഉത്തരവാദിത്വത്തിൽ സൂഷിക്കുന്നതിനും , ഇടവകക്കുവേണ്ടി സേവന മനോഭാവത്തോടും, സഭാനിയമങ്ങൾക്കു വിധേയമായും, വിശ്വസ്‌ഥയോടെയും, ആത്മാർത്ഥതയോടും, തങ്ങൾ ഏറ്റെടുത്തിരിക്കുന്ന സ്ഥാനത്തിനു യോജിച്ച വിധo, കഴിവു മുഴുവനും വിനിയോഗിച്ചുകൊള്ളാമെന്നുമാണ് വി .സുവിശേഷo സാക്ഷിയായി ഇവർ സത്യ ചെയ്തത്. ഇടവകയുടെ കൈക്കാരൻ സ്ഥാനo സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്നും ;തങ്ങളെ ഈ ധൗത്യo ഏൽപ്പിച്ച ദൈവത്തിന് നന്ദി പറയുന്നു വെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു. തുടർന്നു നടന്ന മറുപടി പ്രിസംഗത്തിൽ മോൺ തോമസ് മുളവനാൽ സ്ഥാനം മൊഴിയുന്ന കൈക്കാരന്മാരായ സ്റ്റീഫൻ ചൊള്ളമ്പേൽ , ബിനോയി പൂത്തറയിൽ , മനോജ് വഞ്ചിയിൽ , ജോയിസ് മറ്റത്തികുന്നേൽ (അക്കൗണ്ടൻറ് ), ജോണികുട്ടി പിള്ളവീട്ടിൽ ,( പി.ആർ .ഒ ) എന്നിയിവരുടെ സേവനങ്ങൾക്ക് നന്ദി പറയുകയുo , പ്രശംസാഫലകം നൽകി ആദരിക്കയും ചെയ്തു . വി .ബലിയർപ്പണത്തെ തുടർന്ന് ദൈവദാസൻ മാർ മത്തായി മാക്കിൽ പിതാവിൻ്റെ നൂറ്റിമൂന്നാം ചരമ വാർഷികവും അനുസ്മരണ ശുശ്രുഷയും അതേദിവസം തന്നെ നടത്തപ്പെട്ടു . പുതിയ അക്കൗണ്ടൻണ്ടന്റായി ജെയിംസ് മന്നാകുളത്തിലും , സെക്രട്ടറിയായി സാബു മഠത്തിപ്പറമ്പിലും, പബ്ലിക് റിലേഷൻ ഓഫീസറായി (പി.ആർ .ഒ ) സ്റ്റീഫൻ ചൊള്ളമ്പേലിനേയും തെരെഞ്ഞെടുത്തു. 



Latest

Copyrights@2016.