india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് നേഴ്‌സറി സ്‌കൂള്‍ വാര്‍ഷികം ശനിയാഴ്ച്ച.

Editor  ,  2017-02-16 08:20:29amm ക്ളിന്റിസ് ജോര്ജ്ജ്

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ 2017 ഫെബ്രുവരി 18 ശനിയാഴ്ച്ച വിവിധ പരിപാടികളോടെ നടത്തപെടും. വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് പ്രാലേല്‍ അധ്യക്ഷത വഹിക്കും. ഒ.എല്‍.എല്‍. ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് എം. ഇടശേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം ഷേര്‍ളി രാജു, സി. ഇന്നസെന്റ് എസ്.വി.എം., സി. ജോണിയ എസ്.വി.എം., സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഫാ. ജിബിന്‍ പാറടിയില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.



Latest

Copyrights@2016.