india

ഇരവിമംഗലം സെന്റ് ജോസഫ് സ്കൂളിന്റെ 97–മത് വാർഷികം നടക്കും

Editor  ,  2017-02-16 07:50:24amm ക്ളിന്റിസ് ജോര്ജ്ജ്

ഇരവിമംഗലം: കക്കത്തുമല സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ 97–മത് വാർഷികം നടക്കും. വൈകൂന്നേരം 5.30ന് കക്കത്തുമല സെന്റ് മേരീസ് പള്ളിയുടെ പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനം കുറവിലങ്ങാട് എഇഒ ആർ.അശോകൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ.ജോസഫ് മുളവനാൽ അധ്യക്ഷത വഹിക്കും. മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ ബിജു മറ്റപ്പള്ളി, അലുമിനി അസോസി യേഷൻ പ്രസിഡന്റ് തോമസ് അരയത്ത്, പിടിഎ പ്രസിഡന്റ് എബിമോൻ ജോസഫ്, എംപിടിഎ പ്രസിഡന്റ് പ്രിയ സുഭാഷ്, ഹെഡ്മാസ്റ്ററ് എം.കെ ജോസ്, ഷാൻസി ജോസഫ് എന്നിവർ പ്രസംഗിക്കും.



Latest

Copyrights@2016.