india

മ്രാല ക്നാനായ കത്തോലിക്കാ പള്ളി: തിരുനാൾ 17 മുതൽ

Editor  ,  2017-02-15 09:06:47amm

തൊടുപുഴ∙ മ്രാല ക്നാനായ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 17 മുതൽ 19 വരെ. 17ന് മരിച്ചവരുടെ ഓർമദിനം. 6.30ന് കുർബാന, സെമിത്തേരി സന്ദർശനം. 18ന് 6.30ന് കൊടിയേറ്റ്, ലദീഞ്ഞ്–ഫാ. ഏബ്രഹാം പാറടിയിൽ. പാട്ടുകുർബാന, സന്ദേശം–ഫാ. ഏബ്രഹാം ഇറപുറത്ത്. 5.30ന് മ്രാല കുരിശുപള്ളിയിൽ വാദ്യമേളങ്ങൾ, 6.30ന് ലദീഞ്ഞ്–ഫാ. തോമസ് കാച്ചനോലിക്കൽ. 6.45നു പള്ളിയിലേക്ക് പ്രദക്ഷിണം, തിരുനാൾ പ്രസംഗം–ഫാ. ബിബിൻ പാറടിയിൽ. 9.15ന് ആശീർവാദം, വാദ്യമേളങ്ങൾ. 19ന് ഏഴിന് കുർബാന, 10.30ന് മിയാവ് രൂപത ബിഷപ് റവ. ഡോ. ജോർജ് പള്ളിപ്പറമ്പിൽ നയിക്കുന്ന പൊന്തിഫിക്കൽ പാട്ടുകുർബാന, സഹകാർമികർ– ഫാ. ഷാജി കണിയാപറമ്പിൽ, ഫാ. സിജോ കൊണ്ടാടുംപടവിൽ. തിരുനാൾ സന്ദേശം–ഫാ. മാത്യു കോച്ചേരിയിൽ. 12.15നു തിരുനാൾ പ്രദക്ഷിണം. ഒന്നിന് ആശീർവാദം–ഫാ. ജോർജ് പുതുപ്പറമ്പിൽ.



Latest

Copyrights@2016.