america

സെന്റ് .മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് നടത്തിയ പുറത്തു നമസ്‌കാരo ഭക്തി സാന്ദ്ര മായി സമാപിച്ചു .

Anil Mattathikunnel  ,  2017-02-11 05:11:53pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി .ആർ .ഒ)

ചിക്കഗോ . മോർട്ടൻഗ്രോവ് സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഫെബ്രുവരി എട്ട്- ന് നടത്തിയ പുറത്തു നമസ്‌കാരത്തോട് അനുബന്ധിച്ചു നടത്തിയ ദിവ്യ ബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചത് ചിക്കാഗോ സിറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ .ജോയി ആലപ്പാട്ടായിരുന്നു സഹ കാർമ്മികരായി റവ .മോൺ .തോമസ് മുളവനാൽ ,റവ .ഫാ .ബോബൻ വട്ടുമ്പുറത്തു റവ .ഫാ ജോർജ് മാളിയേക്കൽ എന്നിവരായിരുന്നു

 

ദൈവത്തിന്റ സ്വരo തിരസ്‌കരിച്ച ജോനാ ദീർക്ക ദർശ്ശിയെകുറിച്ചും ,നിനേവ നഗരത്തിലെ ജനങ്ങളുടെ ജീവിതാനുഭവങ്ങളെകുറിച്ചു പിതാവ്‌ തൻ്റെ വി .ബലിയർപ്പണ മധ്യ നടത്തിയ പ്രസഗത്തിൽ ജനങ്ങളെ ഉദ് ബോധിപ്പിച്ചു . ദൈവത്തിന്റ സ്വരo ശ്രവിക്കാൻ നാo കാതോർക്കണമെന്നുo ,വി .ബൈബിൾ പാരായണങ്ങളിലൂടെയാണ്‌ ദൈവo നമ്മോട് സംസാരിക്കുന്നതെന്നുo പിതാവ് കൂട്ടി ചേർത്തു .

 

വി .ബലിയർപ്പണത്തിന് ശേഷo ഫാ .ബോബൻ വട്ടുമ്പുറത്തിന്റ മുഖ്യ കാർമ്മികത്തിൽ നടന്ന പുറത്തു നമസ്‌കാര ശുശ്രൂഷകളെ തുടർന്ന് ""കടുത്തുരുത്തി മുത്തിയമ്മയുടെ "" തിരുഃ സ്വരൂപം വണങ്ങലും ആശിർവാദവുo നടന്നു . മുന്നൂറിൽ പരം വിശ്വാസികൾ പങ്കെടുത്ത .ഈ പുറത്തു നമസ്‌കാരo ചടങ്ങുകളിൽ .ചരിത്ര പ്രിസിദ്ധ മായ കടുത്തുരുത്തി കരിങ്കൽ കൽക്കുരിശിൻറെ പ്രതീകാത്മകമായി നിർമ്മിച്ച താത്കാലിക കൽക്കുരിശിൻറെ ചുറ്റുo, കത്തിച്ചു വെച്ച അമ്പത്തി മൂന്ന്‌ തിരികളിൽ എണ്ണ ഒഴിച്ചു പ്രാർത്ഥിക്കാനുമുള്ള ക്രിമികരണങ്ങൾ ഏർപ്പെടുത്തിരുന്നു . ആത്മീയ നിറവ് ഉണർത്തുന്ന ഗാനാലാപനങ്ങളാൽ ദേവാലയ ഗായക സംഗo ദിവ്യ ബലിയിലുo തുടർ കർമ്മങ്ങളിലും സജീവമായിരുന്നു .ഈ വര്ഷത്തെ പുറത്തു നമസ്‌കാരത്തിന് പ്രസുദേന്തി ജോസ്‌ & റ്റിസി ഞാറവേലിയായിരുന്നു. കൈക്കാരൻമാരായ ടിറ്റോ കണ്ടാരപ്പള്ളി ,പോൾസൻ കുളങ്ങര ,ജോയിച്ചൻ ചെമ്മാച്ചേൽ , സിബി കൈതക്കത്തൊട്ടി , റ്റോണി കിഴക്കേക്കുറ്റ്‌ എന്നിവരോടപ്പെം മത്തച്ചൻ ചെമ്മാച്ചേലും കർമ്മങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വo നൽകി . സമാപനം സ്‌നേഹ വിരുന്നോടെയായിരുന്നു സമാപിച്ചത്. 



Latest

Copyrights@2016.