gulf

KKCA ക്ക് കരുത്തുറ്റ നേതൃത്വ നിര

Anil Mattathikunnel  ,  2017-02-08 01:16:36pmm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ്: ഭാരതത്തിനു വെളിയിലെ ആദ്യത്തെ ക്നാനായ അസോസിയേഷനായ കുവൈറ്റ് ക്നാനായ കൾച്ചറൽ അസോയിയേഷനെ നയിക്കുവാനായി കരുത്തുറ്റ നേതൃത്വത്തിന് രൂപം കൊടുത്തു. കഴിഞ്ഞ ജനറൽ ബോഡിയിൽ വച്ച് എതിരില്ലാതെ ജോബി മാത്യു പുലിക്കോട്ടിൽ പ്രസിഡണ്ട് ആയും ജയേഷ് ഫിലിപ്പ് ഓണശ്ശേരിൽ ജനറൽ സെക്രട്ടറിയായും, ശക്തമായ തെരഞ്ഞെടുപ്പിനെ അതിജീവിച്ച് മെജിത്ത് ചമ്പക്കര ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവരെ കൂടാതെ വൈസ് പ്രസിഡണ്ട് ആയി സജി തോട്ടിക്കാട്ട്, ജോയിന്റ് സെക്രട്ടറി ആയി സോജൻ പഴംപള്ളിൽ, ജോയിന്റ് ട്രഷറർ ആയി സജി കല്ല്കീറുപറമ്പിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വൈസറി ബോർഡ് അംഗങ്ങളായി ജോസ് അലവുംകുഴുപ്പിൽ, റെനോ തെക്കേടത്ത്, സിബി മറ്റത്തിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് പുറമെ മുപ്പത്തി അഞ്ചോളം കമ്മറ്റി അംഗങ്ങൾ വിവിധ കൂടാരയോഗങ്ങളിൽ നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുവൈറ്റിലെ ക്നാനായ സമുദായാഗങ്ങളുടെ ഉന്നമനത്തിനും വളരുന്ന പുതിയ തലമുറയുടെ ക്നാനായ പാരമ്പര്യത്തിലും കത്തോലിക്കാ വിശ്വാസത്തിലും അടിയുറച്ച പുരോഗതിക്കും വേണ്ടി, ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുവാൻ സന്നദ്ധരായ കമ്മറ്റിയെ നയിക്കുവാൻ അവസരം നൽകിയ ദൈവത്തിനു നന്ദി അർപ്പിക്കുന്നതായി പ്രസിഡണ്ട് ജോബി ക്നാനായ വോയിസിനോട് പറഞ്ഞു. കൂടാരയോഗങ്ങളെയും കമ്മറ്റി അംഗങ്ങളെയും കോർത്തിണക്കികൊണ്ടു കെ സി വൈ എൽ ന്റെ കുടക്കീഴിലുള്ള യുവജനങ്ങൾക്ക് ശക്തമായ പിന്തുണ നൽകികൊണ്ട് പുതിയ തലമുറയുടെ ശാക്തീകരണത്തിനും വളർച്ചക്കും വേണ്ടി തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെയും സുതാര്യതയോടെയും നടപ്പിൽ വരുത്തുക എന്ന ലക്ഷ്യവുമായാണ് തന്റെ നേതൃത്വത്തിലുള്ള ഈ കമ്മറ്റി മുന്നോട്ടു പോകുന്നത് എന്ന് ജോബി മാത്യു പുലിക്കോട്ടിൽ അറിയിച്ചു. ഇതിനായി എല്ലാ ക്നാനായ സമുദായാംഗങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.  

 



Latest

Copyrights@2016.