gulf

കെ കെ സി എ യുടെ 2017 ലെ മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങും ഭവന സന്ദർശനത്തിനും തുടക്കം കുറിച്ചു.

Editor  ,  2017-02-04 02:12:34pmm ക്ളിന്റിസ് ജോര്ജ്ജ്

കുവൈറ്റ്: കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷന്റെ 2017 പ്രവർത്തന വർഷത്തെ ഭരണസമിതിയുടെ നേതൃത്തത്തിൽ കെ കെ സി എ യുടെ 2017 ലെ മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങും ഭവന സന്ദർശനത്തിനും  തുടക്കo കുറിച്ചു.

ഭരണസമിതിയുടെ നേതൃത്തത്തിൽ നടക്കുന്ന ഭവന സന്ദർശനത്തിന്റെ ആധ്യദിനം അബ്ബാസിയ സെന്റ്.മേരീസ് കുടാരയോഗത്തിലും ,സെന്റ്.സ്‌റ്റീഫൻ കുടരയോഗത്തിലും നടത്തപ്പെട്ടു .കെ കെ സി എ പ്രസിഡന്റ് ജോബി പുളിക്കോലിൽ , സെക്രടറി ജയേഷ് ഓണശേരിൽ , ട്രെഷറർ മേജറ്റ്‌ ചമ്പക്കര എന്നിവരോടൊപ്പം അതാത് കൂടാരയോഗങ്ങളിലെ കൺവീനേഴ്‌സ് , കമ്മറ്റി മെംബെർസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഓരോ ഭവനവും സന്ദർശിക്കുന്നത്.

ഭവന സന്ദർശനത്തോട്അനുബന്ധിച്ചു കെ കെ സി എ യുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കു കുടുതൽ കരുത്തേകുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഭാരവാഹികളെ അറിയിക്കുവാനുള്ള അവസരം 2017 ഭരണസമിതി ഒരുക്കിയിട്ടുണ്ടു.കുവൈറ്റിലുള്ള എല്ലാ ക്‌നാനായ കത്തോലിക്കാ അംഗങ്ങളും ഈ മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങുമായി സഹരിക്കണമെന്നു, കുടുതൽ വിവരങ്ങൾക്കു അതാതു കുടാരയോഗങ്ങളിലെ കമ്മറ്റി മെംബേർസ് ആയി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

 



Latest

Copyrights@2016.