gulf

ഫാ. ഫിലിപ്പ് മേലേകുറ്റ് ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി.

Anil Mattathikunnel  ,  2017-01-31 10:07:16pmm റോബി വാണിയടത്ത്

ദോഹ: ദോഹയിലെ സെന്റ് പീറ്റേഴ്സ് ക്നാനായ യാക്കോബായ പള്ളിയുടെ വികാരിയായി ഫാ. ഫിലിപ്പ് മേലേകുറ്റ് നിയമിതനായി. ക്നാനായ ഭദ്രാസനാധിപൻ അഭി. കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായാണ് പുതിയ വികാരിയെ നിയമിച്ചത്. കണമല പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുകയായിരുന്ന ഫാ. ഫിലിപ്പ് മേലേകുറ്റ്, റാന്നി മന്ദമരുതി ക്നാനായ പള്ളി ഇടവകാംഗമാണ്. മേലേകുറ്റ് എം എം ഫിലിപ്പ് & മറിയാമ്മ ഫിലിപ്പ് ദമ്പതികളുടെ മകനായ നിയുക്ത വികാരി യശശീരനായ ക്ലിമീസ് വലിയ തിരുമേനിയുടെ കൈവെയ്പ്പ് ശുശ്രൂഷാവഴിയായാണ് ശെമ്മാശപട്ടവും 2001 ൽ വൈദീക പട്ടവും സ്വീകരിച്ചത്. ക്നാനായ കോൺഗ്രസ് മേഖലാ പ്രസിഡണ്ട് എന്ന നിലയിലും ക്നാനായ ഭദ്രാസനത്തിലെ വിവിധ ഇടവകളിലെ വികാരി എന്ന നിലയിലും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ സിമി കുര്യാക്കോസ് മക്കൾ: ജോയൽ & മറിയ. ഇപ്പോൾ ദോഹ പള്ളിയിലെ വികാരി ഫാ. ബിനു മാത്യു സ്ഥലം മാറി പോകുന്ന ഒഴിവിലേക്കാണ് ഫാ. ഫിലിപ്പ് നിയമിതനായിരിക്കുന്നത്. നിയുക്ത വികാരി ഫാ, ഫിലിപ്പ് മേലേകുറ്റിന് ദോഹ യൂത്ത് അസോസിയേഷനെ പ്രതിനിധീകരിച്ച് സോണി ചെറിയാൻ മുരുക്കോലിപ്പുഴ സ്വാഗതം ആശംസിച്ചു. ഇടവകയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവിധ സഹായ സഹകരങ്ങളും യുവജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു. 



Latest

Copyrights@2016.