america

ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് /ന്യൂഇയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി

Anil Mattathikunnel  ,  2017-01-10 04:56:10pmm ജിമ്മി കണിയാലി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളും സംയുക്തമായി മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ പാരീഷ് ഹാളില്‍ വെച്ചുനടന്നു. ഡിന്നറോടുകൂടി ആരംഭിച്ച പരിപാടികള്‍ വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 

രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ വൈസ് പ്രസിഡന്റ് റവ. ഫാ. ബാബു മഠത്തില്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫോമാ കണ്‍വെന്‍ഷന്‍ 2018 ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, ഫൊക്കാന ഓഡിറ്റര്‍ ടോമി അമ്പനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ജിമ്മി കണിയാലി സ്വാഗതവും, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ കൃതജ്ഞതയും പറഞ്ഞു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. ടെസ്സ ചുങ്കത്ത് ഇന്ത്യന്‍ ദേശീയഗാനവും, ക്രിസ്റ്റിന്‍ ഫിലിപ്പ് അമേരിക്കന്‍ ദേശീയഗാനവും ആലപിച്ചു. ജോയിന്റ് സെക്രട്ടറി ജിതേഷ് ചുങ്കത്ത് ബോര്‍ഡ് അംഗങ്ങളെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചു. 

ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലിന്റെയും അച്ചന്‍കുഞ്ഞ് മാത്യുവിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റി വിവിധ ഡാന്‍സ് സ്കൂളുകളുടെയും സാമുദായിക സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. വന്ദന മാളിയേക്കലും സിബിള്‍ ഫിലിപ്പും ആയിരുന്നു കലാപരിപാടികളുടെ അവതാരകര്‍.

സാന്താക്ലോസ് കേരളത്തില്‍വെച്ച് മാവേലിയെ കണ്ടുമുട്ടുന്നതും തുടര്‍ന്ന് കേരളത്തിലെ ആനുകാലിക പ്രശ്‌നങ്ങളെ വിമര്‍ശന ബുദ്ധിയോടെ അവലോകനം ചെയ്യുന്നതുമായ സ്കിറ്റ് പുതുമയുള്ള അനുഭവമായിരുന്നു. ജെയിംസ് പുത്തന്‍പുരയിലും സ്റ്റീഫന്‍ ചൊള്ളമ്പേലും ചാക്കോ തോമസിനോടൊപ്പം സ്കിറ്റിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

കൃത്യസമയത്തു തന്നെ പരിപാടികള്‍ തുടങ്ങുകയും കൃത്യസമയത്തു പരിപാടികള്‍ അവസാനിപ്പിക്കാന്‍ സാധിച്ചതും സംഘാടകരുടെ പ്രവര്‍ത്തന വൈദഗ്ധ്യം ചൂണ്ടിക്കാണിക്കുന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഈ ഒരു തുടക്കം അമേരിക്കയിലെ മറ്റ് സാംസ്ക്കാരിക സംഘടനകള്‍ക്ക് ഒരു പ്രചോദനമാകട്ടെയെന്നും അതുവഴി ഇത്തരം പരിപാടികളുടെ ജനതാല്‍പ്പര്യം വര്‍ദ്ധിക്കട്ടെയെന്നും ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

പരിപാടിയുടെ അവസാനം നടത്തിയ റാഫിള്‍ ഡ്രോയില്‍ 55 ടിവി മനു നൈനാന്‍ സ്വന്തമാക്കി. ഷാബു മാത്യുവാണ് റാഫിള്‍ ഡ്രോ നിയന്ത്രിച്ചത്. വളരെ ചിട്ടയായും കൃത്യനിഷ്ഠയോടുംകൂടി നടത്തിയ ഈ പരിപാടി വിജയമാക്കുവാന്‍ ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളിക്കളം, ഷിബു മുളയാനിക്കുന്നേല്‍, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മുക്കേട്ട്, സഖറിയ ചേലക്കല്‍, ബിജി. സി. മാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രമോദ് സഖറിയായും, പോള്‍സണ്‍ തര്യത്തും ആയിരുന്നു സ്‌പോണ്‍സര്‍മാര്‍. 

ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്/ ന്യൂഇയര്‍ ആഘോഷങ്ങളും പ്രവര്‍ത്തനോദ്ഘാടനവും എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ വൈസ് പ്രസിഡന്റ് റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ ഇടത്തുനിന്ന് സ്റ്റാന്‍ലി കളരിക്കമുറി, ബിജി. സി മാണി, ജിതേഷ് ചുങ്കത്ത്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു മുളയാനിക്കുന്നേല്‍, ജോഷി മാത്യു പുത്തൂരാന്‍, സണ്ണി വള്ളിക്കളം, രഞ്ജന്‍ എബ്രഹാം ചാക്കോ മറ്റത്തിപ്പറമ്പില്‍, ടോമി അമ്പനാട്ട്, സണ്ണി മൂക്കേട്ട്, ഷാബു മാത്യു, ജിമ്മി കണിയാലി, സഖറിയ ചേലയ്ക്കല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, സിബിള്‍ ഫിലിപ്പ്, മനു നൈനാന്‍, ജോഷി വള്ളിക്കളം എന്നിവര്‍.


Latest

Copyrights@2016.