india

ചെന്നൈ KCYL ന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ വർണ്ണശബളമായി

Anil Mattathikunnel  ,  2017-01-10 09:58:04amm ചാൾസ് കണ്ടാരപ്പള്ളിൽ

കെ സി വൈ എൽ ചെന്നൈ റീജിയണിന്റെ പ്രതിമാസ ഒത്തു ചേരലും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജനുവരി 8 ന് മൌണ്ട് ഫോർട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന നാൽപ്പതോളം യുവതീ യുവാക്കൾ പങ്കെടുത്തു. വൈവിധ്യങ്ങളാർന്ന മത്സരങ്ങളും കലാ പരിപാടികളും സമ്മേളനത്തെ പരിപൂർണ്ണതയിലെത്തിച്ച്.

ക്നാനായ സമൂഹത്തിന്റെ പൈതൃകം വിളിച്ചോതുന്ന പ്രാർത്ഥനാ ഗാനമായ മാർത്തോമൻ നാമായാൽ എന്ന ഗാനം വേദിയെ ഭക്തി നിർഭരമാക്കി. തുടർന്ന് കെ സി വൈ എൽ എക്സിക്യൂട്ടീവ് മെമ്പർ ചാൾസ് കണ്ടാരപ്പള്ളിൽ സ്വാഗതം ആശംസിക്കുകയും സമ്മേളനത്തിന് അദ്ദ്യോഗികമായ തുടക്കമിടും ചെയ്തു. തുടർന്ന് നടന്ന ചർച്ചകളിൽ, നിലവിൽ ഉള്ള കെ സി വൈ എൽ പ്രസിഡണ്ട് ശ്രീ സെനിത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ വളരെ കുറച്ച് അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന കെ സി വൈ എൽ എന്ന പ്രസ്ഥാനത്തിന്റെ ഇന്നത്തെ വളർച്ച വിലയിരുത്തിയാൽ അത് ഒട്ടും തന്നെ പുറകോട്ടു പോകാതെ ശക്തമായ സംഘടനയായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന് ചെന്നൈ നാദരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി പാർക്കുന്ന ക്നാനായ മക്കൾക്കെല്ലാം, ഒരു പുത്തെൻ ഉണർവ്വാണ്‌ കെ സി വൈ എൽ ചെന്നൈ റീജിയന്റെ പ്രവർത്തനങ്ങളിലൂടെ കൈവരുന്നത്. മീറ്റിങ്ങിൽ ഏയ്ഞ്ചൽ മരിയ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും സിറിൽ സിറിയക്ക് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

അടുത്ത വർഷത്തേക്ക് സംഘടനയെ നയിക്കുവാൻ വേണ്ടി ആഘോഷങ്ങൾക്കിടയിൽ നടത്തിയ തെരെഞ്ഞെടുപ്പിൽ ശ്രീ ജെസ്‌വിൻ പള്ളിപ്പുറത്ത് (പ്രസിഡണ്ട്), ജോസ്മി ജോസ് (സെക്രട്ടറി), ടോണി മുത്തൂറ്റിൽ (ട്രഷറർ), ഏയ്ഞ്ചൽ മരിയ (വൈസ് പ്രസിഡണ്ട്), നേഹാ ജോണി (ജോ. സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

2017 പ്രവർത്തന വർഷത്തേക്ക് എക്സിക്യൂട്ടീവ് മെമ്പർ പാനൽ ആയി ശ്രീ ചാൾസ് കണ്ടാരപ്പള്ളിൽ, അലീന ആൺ മാത്യു, സാന്ദ്ര മരിയ സിബി എന്നിവർ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ജെസ്‌വിന്റെ നേതൃത്വത്തിൽ ചുമതല ഏറ്റെടുത്ത ഭരണ സമിതിക്ക് ആശംസ അറിയിക്കുകയും പൂർണ്ണ പിന്തുണ ഉണ്ട് എന്ന് വ്യക്തമാക്കുകയും ചെയ്തുകൊണ്ട് സിറിൽ സിറിയക്ക് നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു.



Latest

Copyrights@2016.