europe

പൂൾ ആൻഡ് ബോൺ മൗത്തിൽ ക്രിസ്തുമസ് ന്യൂയെർ പരിപാടികൾ വർണ്ണോജ്ജ്വലമായി

Anil Mattathikunnel  ,  2017-01-09 10:39:14pmm ക്ലിന്റിസ് ജോർജ്ജ്

പൂള് ആൻഡ് ബോൺമൗത്ത് ക്നാനായ കാത്ത്ലായ്ക്ക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 7 ന് ക്യാൻഫോർഡ് ഹെൽത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. യോഗത്തിൽ സജു ചക്കുങ്കൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി മിഥുൻ ജോൺ സ്വാഗതം ആശംസിച്ചു. സ്ത്രീ സാന്നിധ്യമറിയിച്ചുകൊണ്ടു ജോയിന്റ് സെക്രട്ടറി ജിസ ജെറിനും കെ സി വൈ എൽ ഡയറക്ടർ ജിജി ജോമോനും യോഗത്തിൽ പങ്കെടുത്തു. യോഗത്തെ അതിസംബോധന ചെയ്തു സജു ചക്കുങ്കൽ സംസാരിച്ചു. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ്. തുടർന്ന് GCSC ജേതാക്കളെ അനുമോദിച്ചു. ജോമോൻ എബ്രഹാം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

യോഗത്തിന്റെ പര്യവസാനത്തോടെ കലാപരിപാടികളുടെ തിരശ്ശീല ഉയർന്നു. ക്രിസ്തുമസ് പാപ്പായുടെ വരവോടെ കുട്ടികളും മുതിർന്നവരും ആഹ്ളാദ തിമിർപ്പിലായി. കുട്ടികളും മുതിർന്നവരും ഒത്തുള്ള നൃത്ത ചുവടുകൾ സദസ്സിനെ ആനന്ദത്തിലാറാടിച്ചു. പാപ്പാ ക്രസിതുമസ് കേക്ക് മുറിച്ച് കലാ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും പാട്ടും നൃത്തവും സദസ്സിന് നിറവർണ്ണങ്ങൾ നൽകി. കരിങ്കുന്നം ബീറ്റ്സിന്റെ ഗാനമേള പരിപാടികളുടെ മാറ്റുകൂട്ടി. ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ എത്തിച്ചേർന്ന എല്ലാ വീട്ടമ്മമാർക്കും ക്രിസ്തുമസ് സമ്മാനം നൽകി PBKCA വ്യത്യസ്‍തമായി. അത് വീട്ടമ്മമാർക്ക് ഒരു പുത്തെൻ അനുഭവമായി തീർന്നു. തുടർന്ന് കെ സി വൈ എൽ തെരഞ്ഞെടുപ്പും നടത്തി. ഡാനി ടോമി (പ്രസിഡണ്ട്), ഷാരോൺ ജെയിംസ് (വൈസ് പ്രസിഡണ്ട്), അബിൻ ലൂക്കാസ് (സെക്രട്ടറി), ജെറീനാ ജയൻ (ജോ. സെക്രട്ടറി), റ്റിജിന് ജോസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. കെ സി വൈ എൽ ഡിറക്ടർസ് ആയി ജോസ് പീടികപ്പറമ്പിൽ, ജിജി ജോമോൻ എന്നിവരെ തെരെഞ്ഞെടുത്തു. രക്ഷാധികാരിയായി പ്രസിഡണ്ട് സജു ചക്കുങ്കലും സ്ഥാനമേറ്റു. ഈസ്റ്റർ പ്രോഗ്രാം ഏപ്രിൽ 29 ന് നടത്തപെടുന്നതായിരിക്കുമെന്ന് സെക്രട്ടറി മിഥുൻ ജോൺ അറിയിച്ചു.



Latest

Copyrights@2016.