india

KSSS അഗാപ്പെ ഡേ കെയര്‍ സെന്‍ററിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

Anil Mattathikunnel  ,  2017-01-09 09:21:56pmm സിജോ തോമസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള വര്‍ക്കായി പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡേ കെയര്‍ സെന്‍ററിന് ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷണല്‍ സംഘടിപ്പിച്ച സര്‍ഗ്ഗോത്സവം 2016 കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു. കോട്ടയം ജില്ലയിലെ സ്പെഷ്യല്‍ സ്കൂളുകളെയും ഭിന്നശേഷിയുള്ളവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അതിരമ്പുഴ സെന്‍റ് അലോഷ്യസ് സ്കൂളില്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ 126 പോയിന്‍റ് കരസ്ഥമാക്കിയാണ് കെ.എസ്.എസ്.എസ് അഗാപ്പെ ഡേ കെയര്‍ സെന്‍ററ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. കെ.എസ്.എസ്.എസിനെ പ്രതിനിധീകരിച്ച് 150 തോളം കുട്ടികളാണ് വിവിധ കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തത്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് കലാകായിക മേളയില്‍ പങ്കെടുത്തത്.

 ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷണല്‍ സംഘടിപ്പിച്ച സര്‍ഗ്ഗോത്സവം 2016 കലോത്സവത്തിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അഗാപ്പെ ഡെ കേയര്‍ സെന്‍ററിന് വേണ്ടി സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലിലും അഗാപ്പെ ഡേ കെയര്‍ സെന്‍ററിലെ പരിശീലകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.



Latest

Copyrights@2016.