europe

ഇരട്ട വിജയത്തിന്റെ മധുരവുമായി കോവെന്ററി ആൻഡ് വാർവിക്ഷെയർ ക്നാനായക്കാർ ചരിത്രത്തിൽ ഇടം നേടി.

Anil Mattathikunnel  ,  2017-01-09 10:23:22amm സുനില്‍ മലയില്‍

ഈ വർഷത്തെ യൂ കെ കെ സി എ ഓൾ യുകെ ക്രിസ്തുമസ് പുൽക്കൂട് മത്സരത്തിലും കരോൾ പാട്ടു മത്സരത്തിലും രണ്ടാം സമ്മാനം കരസ്ഥമാക്കി കോവെന്ററി ആൻഡ് വാർവിക്ഷെയർ യൂണിറ്റ് ചരിത്ര താളുകളിൽ ഇടം നേടി.

 

വളരെ അധികം ടീമുകൾ പങ്കെടുത്ത, വാശിയേറിയ പുൽക്കൂട് മത്സരത്തിൽ രണ്ടാം സമ്മാനം കിട്ടിയതിൽ കോവെന്ററി ആൻഡ് വാർവിക്ഷെയറിലെ എല്ലാ യൂണിറ്റ് അംഗങ്ങളും കൃതാർത്ഥരാണ് . യൂ കെ കെ സി എ യുടെ ചരിത്രത്തിലെ ആദ്യത്തെ പുൽക്കൂട് മത്സരത്തിൽ തന്നെ രണ്ടാം സ്ഥാനം നേടി കോവെന്ററി ആൻഡ് വാർവിക്ഷെയർ യൂണിറ്റ് ചരിത്രഏടുകളിൽ ഇടം നേടി.

 

വൈവിധ്യവും ആകർഷവും ആയ സ്‌റ്റേജ് പ്രസന്റേഷനും, ലൈവ് പുൽക്കൂടും, സ്വരമാധുര്യം നിറഞ്ഞ കരോൾ പാട്ടും കോവെന്ററി ആൻഡ് വാർവിക്ഷെയർ യൂണിറ്റിനെ കരോൾ പാട്ടു മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിച്ചു.

 

സ്റ്റീഫൻ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള കോവെന്ററി ആൻഡ് വാർവിക്ഷെയർ ടീം മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.

 

സ്റ്റീഫൻ കുര്യാക്കോസ്, ബിനോയ് മൈക്കിൾ, ജയൻ മുപ്രാപ്പിള്ളിൽ, ഷാജി മുഖച്ചിറ , ബിബിൻ കണ്ടാരപ്പള്ളിൽ, സ്മിതാ ഷിജോ, സ്മിതാ സിബു, സുമ നിബു, രമ്യ ജെഫിൻ, സിനി ഷാജി എന്നിവർ പാടിയപ്പോൾ ഷിൻസൺ കാവുന്നുപാറയിൽ ഔസേപിതാവായും ശുഭ ബിബിൻ മാതാവായും ഉണ്ണിയേശുവിനെയും കൊണ്ട് പുൽക്കൂട്ടിൽ നിന്നപ്പോൾ അരങ്ങ് കൂടുതൽ മിഴുവുറ്റതായി.കോവെന്ററി യൂണിറ്റ് ഭാരവാഹികളോടൊപ്പം നിബു തച്ചാപറമ്പിലും ജോസ് പൂവക്കോട്ടിലും ആണ് എല്ലാത്തിനും നേതൃത്വം നൽകിയത്.



Copyrights@2016.